ഇനി വെറും 500 രൂപയ്ക്ക് സ്മാര്‍ട്ട് ഫോണ്‍ സ്വന്തമാക്കാം. അദ്ഭുതപ്പെടേണ്ട; ഇത് ഉടന്‍ സാധ്യമാകുകയാണ്. കേന്ദ്ര സര്‍ക്കാരിന്റെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി റിംഗിങ് ബെല്‍സ് എന്ന ഇന്ത്യന്‍ മൊബൈല്‍ നിര്‍മ്മാതാക്കളാണ് വിപ്ലവകരമായ ഈ പദ്ധതിയുമായി മുന്നോട്ട് വന്നിരിക്കുന്നത്.
ഫ്രീഡം 251 എന്ന പേരില്‍ വിപണിയിലെത്തുന്ന ഫോണ്‍ ബുധനാഴ്ചയാണ് പുറത്തിറങ്ങുന്നത്. ഇന്ത്യയിലെ ഏറ്റവും വിലകുറഞ്ഞ സ്മാര്‍ട്ട്ഫോണ്‍ എന്ന ഖ്യാതിക്കൊപ്പം ലോകത്ത് നിലവില്‍ ലഭ്യമാകുന്ന വില കുറഞ്ഞ സ്മാര്‍ട്ട്ഫോണുകളേക്കാള്‍ വില കുറഞ്ഞത് എന്ന പ്രത്യേകത കൂടി ഇതോടെ ഫ്രീഡം 251 സ്വന്തമാക്കും.
കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍, പര്‍ലമെന്റ് അംഗം മുരളി മനോഹര്‍ ജോഷി എന്നിവര്‍ ‘ഫ്രീഡം 251’ അവതരിപ്പിക്കുന്ന ചടങ്ങില്‍ സംബന്ധിക്കും. ഈ സ്മാര്‍ട്ട്ഫോണിന്റെ ശരിയായ വില, സ്പെസിഫിക്കേഷന്‍ എന്നിവ ഉള്‍പ്പടെയുള്ള മറ്റു വിശദാംശങ്ങളൊന്നും കമ്പനി ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഇവ സംബന്ധിച്ചുള്ള പ്രഖ്യാപനം ഫോണ്‍ പുറത്തിറക്കുന്ന ചടങ്ങില്‍ നടക്കും.
രാജ്യത്തെ താരതമ്യേന കുറഞ്ഞ വരുമാനമുള്ള ജനങ്ങളുടെ ജീവിതരീതി മെച്ചപ്പെടുത്താനുള്ള ഒരു നീക്കമായാണ് ഫ്രീഡം 251 സ്മാര്‍ട്ട് ഫോണിനെ കമ്പനി സമീപിച്ചിരിക്കുന്നതെന്ന് റിംഗിങ് ബെല്‍സ് വൃത്തങ്ങള്‍ പറയുന്നു.
ഈ മാസം ആദ്യം സ്മാര്‍ട്ട് 101 എന്ന പേരില്‍ വില കുറഞ്ഞ 4ജി ഫോണ്‍ വിപണിയിലെത്തിച്ച് ശ്രദ്ധനേടിയ കമ്പനിയാണ് റിംഗിങ് ബെല്‍സ്. 2,999 രൂപയ്ക്ക് വിപണിയിലെത്തുന്ന ഈ 4 ജി ഫോണിന് 5 ഇഞ്ച് ഡിസ്പ്ലേ, 1.3 ജിഗാ ഹെട്സ് ക്വാഡ് കോര്‍ ടീഇ പ്രോസസര്‍, 1ഏആ റാം, 8ഏആ ഇന്‍ബില്‍റ്റ് സ്റ്റോറേജ് എന്നീ പ്രത്യേകതകളുണ്ട്.
Discussion about this post