ഇന്ത്യൻ വ്യവസായ ലോകത്തിലെ അതികായനായ രത്തൻടാറ്റ വിടവാങ്ങിയിരിക്കുകയാണ്.യുഗാന്ത്യമാണ് ഇതോടെ സംഭവിച്ചിരിക്കുന്നത്. ടാറ്റഗ്രൂപ്പ് രത്തനൊപ്പവും ശേഷവും എന്ന് ഇനി ആളുകൾ വിലയിരുത്തും. അത്രയ്ക്കുണ്ട്, ടാറ്റഗ്രൂപ്പെന്ന കുടുംബ വ്യവസായത്തെ അന്താരാഷ്ട്ര തലത്തിലേക്ക് തലത്തിലേക്ക് ഉയർത്തിയതിൽ ടാറ്റയ്ക്കുള്ള പങ്ക്. കമ്പനി ലാഭത്തിന്റെ 66 ശതമാനവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി മാറ്റിവയ്ക്കാൻ തീരുമാനിച്ച വ്യക്തിത്വം.
പൂർവ്വികർക്ക് അഭയം നൽകിയ നാടിനോട് എന്നും കൂറും വിശ്വാസവും പുലർത്താൻ ശ്രമിച്ചിരുന്നവരായിരുന്നു ടാറ്റ കുടുംബം. ടാറ്റ കുടുംബബിസിനസ് വിപുലീകരിച്ച ജാംഷെഡ്ജിയുടെയും പിൻമുറക്കാരുടെയും അതേ അഭിമാനം രത്തൻ ടാറ്റയ്ക്കും ഉണ്ടായിരുന്നു. ഇംഗ്ലീഷുകാർക്കേ പ്രവേശനമുള്ളൂയെന്ന് പറഞ്ഞ് തനിക്ക് മുന്നിൽ ആഡംബര ഹോട്ടലിന്റെ വാതിൽ കൊട്ടിയടച്ചവര്ക്ക് താജ്മഹൽ പാലസെന്ന മഹാസൗധം പണിത ജാംഷെഡ്ജി, ഗാന്ധിജിയെ ധാർമ്മികമായും സാമ്പത്തികമായും സഹായിച്ചിരുന്നു ജാംഷെഡ്ജിയുടെ ഇളയമകൻ സർ രത്തൻജി ടാറ്റ. ഇതേ പാത തന്നെയായിരുന്നു രത്തൻടാറ്റയുടെയും. പിതാവ് നേവൽ ടാറ്റയെ അകന്നബന്ധത്തിൽ നിന്ന് ദത്തെടുത്ത് വളർത്തിയതാണെങ്കിലും പിറന്നനാടിനോടുള്ള കൂറ് രത്തൻടാറ്റയുടെ കർമ്മത്തിലുണ്ടായിരുന്നു.
ഇന്ത്യയ്ക്ക് സ്വാതന്ത്രം ലഭിക്കുന്നതിനും 10 വർഷങ്ങൾക്ക് മുൻപാണ് രത്തൻടാറ്റയുടെ ജനനം. അതുകൊണ്ടുതന്നെ സ്വാതന്ത്രസമരങ്ങൾ അതിന്റെ പരകോടിയിലെത്തുന്നത് പല തവണ കുഞ്ഞു രത്തൻ കണ്ടു. അന്നത്തെ ബോംബെയിലെ ആസാദ് മൈതാനത്തിന് സമീപത്തായിരുന്നു രത്തന്റെയും കുടുംബത്തിന്റെയും വീട്. കുഞ്ഞുനാളിൽ ബാൽക്കെണിയിലിരുന്ന് അദ്ദേഹം ആസാദ് മൈതാനിയിലെ നീക്കങ്ങൾ വീക്ഷിച്ചു. ഇന്ത്യ ജയിക്കുന്നത് കാണാനായിരുന്നു അദ്ദേഹം എന്നും ആഗ്രഹിച്ചിരുന്നത്.
ബ്രിട്ടീഷുകാർ ഇന്ത്യ വിട്ട് പോകണമെന്നായിരുന്നു രത്തനും ഏതൊരു അഖണ്ഡഭാരതീയനെയും പോലെ ആഗ്രഹിച്ചിരുന്നത്. തന്നെകൊണ്ടാവുന്നത് ആ ബാലനും ചെയ്തിരുന്നു. അത് ഒരിക്കൽ രത്തൻ ടാറ്റ വെളിപ്പെടുത്തിയത് ഇങ്ങനെയാണ്. ഞങ്ങൾ ആൺകുട്ടികൾ ബ്രിട്ടീഷ് ഉദ്യോഗസ്ഥരുടെ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും പെട്രോൾ ടാങ്കുകളിൽ പഞ്ചസാര ഇടുന്നത് ഞാൻ ഓർക്കുന്നു, ഞങ്ങൾക്ക് അവസരംലഭിക്കുമ്പോഴെല്ലാം ഞങ്ങൾ അത്തരം കാര്യങ്ങൾ ചെയ്യാറുണ്ടായിരുന്നു’ പല ബ്രിട്ടീഷ് കാറുകളിലും താൻ ഇത് ചെയ്തിട്ടുണ്ടെന്ന് രത്തൻ ടാറ്റ പറഞ്ഞിരുന്നു
Discussion about this post