ലാൻഡിംഗിന് ശ്രമിക്കുന്നതിനിടെ ഹൃദയാഘാതം സംഭവിച്ച പൈലറ്റായ ഭർത്താവിന് പകരം വിമാനം അതി സാഹസികമായി ലാൻഡ് ചെയത് ഭാര്യ. ഭർത്താവും 78കാരനുമായ എലിയറ്റ് ആൽഫറിന് വിമാനത്തിൽ വച്ച് ഹൃദയാഘാതം വന്നതിനെ തുടർന്നാണ് മുൻപ് വിമാനം പറത്തി മുൻപരിചയം ഇല്ലാതിരുന്നിട്ട് കൂടി ഭാര്യയായ 69 കാരി യിവാൻ കിനെൻ വെൽസ് വിമാനത്തിന്റെ നിയന്ത്രണമേറ്റെടുത്തത്.
ലാസ് വേഗസിൽ നിന്ന് കാലിഫോർണിയയിലേക്ക് പറന്ന വിമാനത്തിലായിരുന്നു സംഭവം. 5,900 അടി ഉയരത്തിൽ വിമാനം പറക്കുന്നതിനിടെയായിരുന്നു എലിയറ്റ് ആൽഫറിന് ഹൃദയാഘാതമുണ്ടായത്. അദ്ദേഹത്തിന്റെയും വിമാനത്തിലുള്ള താനുൾപ്പെടെയുള്ളവരുടെയും ജീവൻ രക്ഷിക്കാനായി വിമാനത്തിന്റെ നിയന്ത്രണമേറ്റെടുക്കുക മാത്രമായിരുന്നു ഏക പോംവഴി. എയർ ട്രാഫിക് കൺട്രോളർമാരുടെ സഹായത്തോടെ സ്ത്രീ വിമാനത്തിന്റെ നിയന്ത്രണമേറ്റെടുത്തു. നിർദ്ദേശങ്ങൾക്കനുസരിച്ച് പ്രവർത്തിച്ച സ്ത്രീ സുരക്ഷിതമായി വിമാനം ലാൻഡ് ചെയ്യുക തന്നെ ചെയ്തു. പരിചയക്കുറവ് മൂലം 11,000 അടി ദൈർഘ്യമുള്ള റൺവേയാണ് യിവാൻ ഉപയോഗിച്ചത്.
വിമാനം ലാൻഡ് ചെയ്ത ഉടനെ മെഡിക്കൽ സംഘം എത്തിയെങ്കിലും സ്ത്രീയുടെ ഭർത്താവിന്റെ ജീവൻരക്ഷിക്കാൻ സാധിച്ചില്ലെന്നതാണ് ദു:ഖകരമായ കാര്യം,
Discussion about this post