അപൂർവ്വമായ ഒരിനം സൂചിതുമ്പിയെ കണ്ടെത്തി ഗവേഷക സംഘം. അഗസ്ത്യമലയോടുചേർന്ന പ്രദേശത്തുനിന്നാണ് തുമ്പികളെ കണ്ടെത്തിയത്. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ ഗവേഷക സംഘമാണ് ഈ തുമ്പിയെ തിരിച്ചറിഞ്ഞത്.
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ വിവേക് ചന്ദ്രൻ, ഡോ. സുബിൻ കെ. ജോസ്, സൊസൈറ്റി ഫോർ ഒഡോണേറ്റ് സ്റ്റഡീസ് അംഗം റെജി ചന്ദ്രൻ, പുണെ എം.ഐ.ടി. വേൾഡ് പീസ് സർവകലാശാലയിലെ ഡോ. പങ്കജ് കൊപാർഡേ, അരാജുഷ് പയ്ര എന്നിവരാണ് ഗവേഷകസംഘത്തിൽ ഉണ്ടായിരുന്നത്.
അഗസ്ത്യമലയിൽ നിന്ന് കണ്ടെത്തിയതിനെ തുടർന്ന് തുമ്പികൾക്ക് അഗസ്ത്യമല മുളവാലൻ എന്നാണ് പേര് നൽകിയിരിക്കുന്നത്. കറുത്ത ശരീരത്തിൽ നീലക്കുറികളും പൊട്ടുകളും കാണാം. വയനാടൻ കാടുകളിൽ മാത്രം കണ്ടു വരുന്ന തുമ്പികളാണ് ഇവ എന്നാണ് ഇത്രയും കാലം കരുതിയിരുന്നത്.
ഇതിനെ കുറിച്ചുള്ള വിവരങ്ങൾ അന്താരാഷ്ട്ര പ്രസിദ്ധീകരണമായ ഇന്റർനാഷ്ണൽ ജേർണർ ഓഫ് ഒഡോണേറ്റോളജിയിൽ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.













Discussion about this post