എറണാകുളം: ഇന്ത്യയുടെ ശാപമാണ് രാഹുൽ ഗാന്ധിയെന്ന് ജിതിൻ കെ ജേക്കബ്. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹം രാഹുൽ ഗാന്ധിയെ രൂക്ഷമായി വിമർശിച്ച് രംഗത്ത് എത്തിയത്. ഇസ്രായേൽ പ്രതിപക്ഷ നേതാവ് യായിർ ലാപിടിന്റെ പ്രസ്താവനയുടെ പശ്ചാത്തലത്തിലാണ് അദ്ദേഹം രാഹുലിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചത്.
‘ലബനൻ’ എന്ന രാജ്യത്തെ ഇസ്ലാമിക ഭീകരരിൽ നിന്ന് രക്ഷിച്ച് രണ്ടാക്കണം എന്നായിരുന്നു യായിർ ലാപിട് പറഞ്ഞത്. ഈ പ്രസ്താവന ഞെട്ടിച്ചു കളഞ്ഞുവെന്ന് ജിതിൻ കെ ജേക്കബ് പറഞ്ഞു. അദ്ദേഹം ഇസ്രായേലിന്റെ പ്രതിപക്ഷ നേതാവാണ്. അദ്ദേഹത്തിന്റെ പ്രസ്താവനകൾ എല്ലാം തന്നെ ഇസ്രായേൽ എന്ന രാജ്യത്തിന്റെ താല്പര്യങ്ങൾ ഉയർത്തിപ്പിടിക്കുന്നത് മാത്രമാണ്. രാജ്യ താൽപ്പര്യം ആണ് അവർക്ക് പ്രധാനം, രാഷ്ട്രീയം എല്ലാം രണ്ടാമത് മാത്രം.
ഇന്ത്യയ്ക്കും ഉണ്ട് പ്രതിപക്ഷ നേതാവ്. ഈ മഹാൻ നേതൃത്വം നൽകുന്ന ‘ഹമാസ് മുന്നണിക്ക്’ വോട്ട് ചെയ്യാത്തത് കൊണ്ട് ഇന്ത്യയിൽ ജനാധിപത്യം ഇല്ല, ഏകധിപത്യം ആണ്, ഇന്ത്യയിലെ തിരഞ്ഞെടുപ്പുകൾ അട്ടിമറിയാണ് എന്നൊക്കെ പറഞ്ഞ് ലോകത്ത് എല്ലാ രാജ്യങ്ങളിലും പോയി കരച്ചിൽ ആണ്. ഇന്ത്യയുടെ ശാപമാണ് രാഹുൽ ഗാന്ധി എന്ന് പറയുന്ന ഈ ജനാധിപത്യ വിരുദ്ധൻ എന്നും ജിതിൻ കെ ജേക്കബ് ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
ഇസ്രായേൽ പ്രതിപക്ഷ നേതാവ് യായിർ ലാപിട് ഇന്നലെ നടത്തിയ ഒരു പ്രസ്താവന ഞെട്ടിച്ചു കളഞ്ഞു..
‘ലബനൻ’ എന്ന രാജ്യത്തെ ഇസ്ലാമിക ഭീകരരിൽ നിന്ന് രക്ഷിച്ച് രണ്ടാക്കണം എന്നാണ് അദ്ദേഹം നടത്തിയ പ്രസ്താവന..!
‘ലബനനെ’ രണ്ടാക്കുന്നതും ആക്കാതിരിക്കും ഒന്നുമല്ല നമ്മളൾ ഇവിടെ ശ്രദ്ധിക്കേണ്ടത്, മറിച്ച് അദ്ദേഹത്തിന്റെ ആ പ്രസ്താവനയെ ആണ്. അദ്ദേഹം ഇസ്രായേലിന്റെ പ്രതിപക്ഷ നേതാവാണ്. അദ്ദേഹത്തിന്റെ പ്രസ്താവനകൾ എല്ലാം തന്നെ ഇസ്രായേൽ എന്ന രാജ്യത്തിന്റെ താല്പര്യങ്ങൾ ഉയർത്തിപ്പിടിക്കുന്നത് മാത്രമാണ്.
ഇസ്രായേലിൽ ഭരണപക്ഷവും പ്രതിപക്ഷവും ഒറ്റകെട്ടായി നിന്ന് ഇസ്ലാമിക ഭീകരതയെ നേരിടുന്നു. ലോകത്ത് എല്ലായിടത്തും അവർ പോയി ഇസ്രായേലിന്റെ താൽപ്പര്യങ്ങൾക്ക് അനുസരിച്ച് പ്രചരണം നടത്തുന്നു.
രാജ്യ താൽപ്പര്യം ആണ് അവർക്ക് പ്രധാനം, രാഷ്ട്രീയം എല്ലാം രണ്ടാമത് മാത്രം.
ഇതിവിടെ പറയാൻ കാരണം, ഇന്ത്യയിൽ പ്രതിപക്ഷ നേതാവ് എന്ന് പറഞ്ഞ് നടക്കുന്ന ഒരുത്തൻ ഉണ്ട്. വാ തുറന്നാൽ ഇന്ത്യ വിരുദ്ധത മാത്രം പറയുകയും, ലോകത്ത് എല്ലായിടത്തും പോയി ഇന്ത്യയെ കുറ്റം പറയുകയും ചെയ്യുന്ന, ജനാധിപത്യ വിരുദ്ധനായ ഒരുത്തൻ.
ഇന്ത്യയിലെ ജനങ്ങൾ ഈ മഹാൻ നേതൃത്വം നൽകുന്ന ‘ഹമാസ് മുന്നണിക്ക്’ വോട്ട് ചെയ്യാത്തത് കൊണ്ട് ഇന്ത്യയിൽ ജനാധിപത്യം ഇല്ല, ഏകധിപത്യം ആണ്, ഇന്ത്യയിലെ തിരഞ്ഞെടുപ്പുകൾ അട്ടിമറിയാണ് എന്നൊക്കെ പറഞ്ഞ് ലോകത്ത് എല്ലാ രാജ്യങ്ങളിലും പോയി കരച്ചിൽ ആണ്.
ഇന്ത്യയിൽ സിഖ്കാർക്ക് തലപ്പാവ് വെയ്ക്കാൻ പോലും പറ്റാത്ത സാഹചര്യം ആണ് എന്നുവരെ പറഞ്ഞ് വ്യാജ വാർത്തകൾ ചമച്ച് ഇന്ത്യയെ ലോകത്തിന് മുന്നിൽ അപമാനിക്കുന്നു.
സ്ത്രീകളെ ബലാത്സംഗം ചെയ്ത് കൊല്ലുന്ന ഹമാസ് തീവ്രവാദികൾക്ക് വേണ്ടിയും, ഹിസ്ബുള്ള തീവ്രവാദികൾക്ക് വേണ്ടിയും, ഇസ്ലാമിക ഭീകരരെ അനുകൂലിക്കുന്നവർ ഇന്ത്യൻ തെരുവുകളിൽ പ്രകടനം നടത്തുന്നതും, ഹമാസ് തീവ്രവാദി നേതാവ് കേരളത്തിൽ പ്രസംഗിക്കുന്നതും ലോകം കണ്ടതാണ്. എന്നിട്ട് പറയുകയാണ് ഇന്ത്യയിൽ ന്യുനപക്ഷങ്ങൾ വേട്ടയാടാപ്പെടുന്നു എന്ന്…!
ഇന്ത്യയുടെ ശാപമാണ് രാഹുൽ ഗാന്ധി എന്ന് പറയുന്ന ഈ ജനാധിപത്യ വിരുദ്ധൻ. അയാൾക്ക് ജനാധിപത്യത്തെ ഭയമാണ്. തിരഞ്ഞെടുപ്പിൽ തോറ്റ് കഴിഞ്ഞാൽ അത് അംഗീകരിക്കാൻ പോലും തയാറാകാതെ ഇന്ത്യയിൽ ജനാധിപത്യം ഇല്ല എന്ന് പറഞ്ഞ് ലോകം മുഴുവൻ കരഞ്ഞു കൂവി നടക്കുന്ന ജനാധിപത്യ വിരുദ്ധൻ ആയ ഇയാളെയൊക്കെ വെച്ച് നോക്കുമ്പോൾ ഇസ്രായേൽ ജനതയൊക്കെ എത്ര ഭാഗ്യവാന്മാർ ആണ്. അവരുടെയൊക്കെ പ്രതിപക്ഷ നേതാക്കൾക്കും പ്രധാനം അവരവരുടെ രാജ്യ താൽപ്പര്യങ്ങൾ ആണ്.
പ്രതിപക്ഷത്ത് ഇരിക്കുമ്പോൾ പോലും ഇന്ത്യൻ ജനാധിപത്യത്തെ വെറുക്കുന്ന, വെല്ലുവിളിക്കുന്ന ഇയാൾ ഭരണത്തിൽ കയറിയാൽ ഉള്ള അവസ്ഥ ആലോചിച്ച് നോക്കൂ..!
Discussion about this post