ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നനായി തുടർന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ഫോസ്ബ് പുറത്തുവിട്ട 100 അതിസമ്പന്നരുടെ പട്ടികയിലാണ് അംബാനി ഒന്നാംസ്ഥാനം നിലനിർത്തിയത്. ഫോബ്‌സിന്റെ ആഗോള റാങ്കിംഗിൽ മുകേഷ് അംബാനിയ്ക്ക് 13ാം സ്ഥാനമുണ്ട്. ഗൗതം അദാനിയ്ക്കാണ് പട്ടികയിൽ രണ്ടാം സ്ഥാനം.
119.5 ഡോളറിന്റെ ആസ്തിയാണ് മുകേഷ് അംബാനിയ്ക്കുള്ളത്. 116 ബില്യൺ ഡോളറിന്റെ ആസ്തിയാണ് ഗൗതം അദാനിയ്ക്ക്. കഴിഞ്ഞ ഒരു വർഷത്തിനിടെ അംബാനിയുടെ സ്വത്തിൽ വലിയ ഉയർച്ച ഉണ്ടായിട്ടുണ്ട്. 27.5 ബില്യൺ ഡോളറിന്റെ അധിക വരിമാനം ആണ് ഉണ്ടായിരിക്കുന്നത്. ഒരു വർഷത്തിനിടെ അദാനിയ്ക്ക് 48 ബില്യൺ ഡോളറിന്റെ വർദ്ധനവും ഉണ്ടായിട്ടുണ്ട്.
ഒ.പി ജിൻഡാൽ ഗ്രൂപ്പ് മേധാവി സാവിത്രി ജിൻഡാൽ ആണ് പട്ടികയിൽ മൂന്നാം സ്ഥാനത്ത്. 43.7 ബില്യൺ ഡോളറാണ് സാവിത്രിയുടെ ആസ്തി. എച്ച്‌സിഎൽ ടെക് മേധാവി ശിവ് നാടാർ 40.2 ബില്യൺ ഡോളറിന്റെ ആസ്തിയുമായി പട്ടികയിൽ നാലാം സ്ഥാനത്ത് ഉണ്ട്.
ഫോബ്‌സ് പുറത്തുവിട്ട പട്ടികയിൽ മലയാളിയും പ്രമുഖ വ്യവസായിയുമായ എംഎ യൂസഫ് അലിയ്ക്ക് 39ാം സ്ഥാനമാണ് ഉള്ളത്. 7.40 കോടി ഡോളറാണ് അദ്ദേഹത്തിന്റെ ആസതി. മുത്തൂറ്റ് ഫിനാൻസ് കുടുംബത്തിന് പട്ടികയിൽ 37ാം സ്ഥാനമാണ് ഉള്ളത്. 5.38 കോടി ഡോളറിന്റെ ആസ്തിയുമായി കല്യാൺ ജ്വല്ലേഴ്‌സ് മാനേജിംഗ് ഡയറക്ടർ ടി എസ് കല്യാണരാമനും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.
Discussion about this post