സർക്കാർ ജോലിയെന്നത് പലരുടെയും സ്വപ്‌നമാണ്. ജീവിതം സുരക്ഷിതമാകും എന്ന ലക്ഷ്യം വച്ചാണ് പലരും ഇതിനായി ഊണും ഉറക്കവും വച്ച് പരിശ്രമിക്കുന്നത്. വർഷങ്ങളോളം പി.എസ്.സിയ്ക്കും.യു.പിഎസ്.സിയ്ക്കുമായി പരിശ്രമിക്കുന്നവരും വിജയം കാണുന്നവരും പാതിവഴിയ്ക്ക് തോറ്റ് മടങ്ങുന്നവരും ഉണ്ട്. ഇപ്പോഴിതാ കേരളസർക്കാരിന്റെ കീഴിൽ പി.എസ്.സി പരീക്ഷ ഇല്ലാതെ വിവിധ തസ്തികകളിൽ താത്ക്കാലിക ജോലി നേടാനുള്ള അവസരം കൈവന്നിരിക്കുകയാണ്. സർക്കാർ ജോലിയെന്ന ലക്ഷ്യം പാതിവഴിയിൽ കൈവിട്ട് പോയവർക്ക് ഈ അവസരം പരമാവധി പ്രയോജനപ്പെടുത്താം.
കെ റെയിൽ കമ്പ്യൂട്ടർ അസിസ്റ്റന്റ്
കേരള റെയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി(കെ-റെറ)യിൽ കമ്പ്യൂട്ടർ അസിസ്റ്റന്റിന്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. കരാറടിസ്ഥാനത്തിലാണ് നിയമനം. പ്ലസ് ടു, കെജിടിഇ ഇംഗ്ലീഷ് (ഹയർ), മലയാളം (ലോവർ), കമ്പ്യൂട്ടർ വേഡ് പ്രൊസസിങ്- എന്നിവയാണ് യോഗ്യത. പ്രായം: 40 വയസിന് താഴെ. കമ്പ്യൂട്ടർ, ടൈപ്പിങ് പരിജ്ഞാനമുള്ളവരും കേന്ദ്ര-സംസ്ഥാന സർക്കാർ വകുപ്പുകളിൽ നിന്നോ പൊതുമേഖലാസ്ഥാപനങ്ങളിൽ നിന്നോ സമാന തസ്തികകളിൽ നിന്ന് വിരമിച്ചവരുമായ 62 വയസിൽ താഴെയുള്ളവർക്കും അപേക്ഷിക്കാം. ശമ്പളം: പ്രതിമാസം : 25,000 രൂപ. താത്പര്യമുള്ളവർ ബയോഡാറ്റയോടോപ്പം യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെയും ഫോട്ടോ ഐഡന്റിറ്റി കാർഡിന്റെയും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി, ആറാം നില, ട്രിനിറ്റി സെന്റർ, കേശവദാസപുരം ജങ്ഷൻ, പട്ടം പി.ഒ., തിരുവനന്തപുരം 695004 എന്ന വിലാസത്തിൽ ഒക്ടോബർ 10 നകം അപേക്ഷിക്കണം. ഫോൺ: 9497680600, 04713501012.
നഴ്‌സ് കരാർ നിയമനം
ആരോഗ്യവകുപ്പിന്റെ ഐസിഎംആർ റിസർച്ച് പ്രൊജക്ടിലേക്ക് നഴ്‌സിനെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. മൂന്ന് വർഷ ജിഎൻഎം കുറഞ്ഞത് രണ്ടാം ക്ലാസിൽ പാസായിട്ടുള്ളവർക്ക് അപേക്ഷിക്കാം.
ബി.എസ്.സി നഴ്സിംഗ്/പബ്ലിക്ക് റിസർച്ച് എന്നിവയിൽ പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. ശമ്പളം: 21,800 രൂപ. പ്രായപരിധി 30 വയസ്സ്. ഉദ്യോഗാർത്ഥികൾ ഒക്ടോബർ 15 രാവിലെ 10ന് തിരുവനന്തപുരം തൈക്കാട് സ്റ്റേറ്റ് ഹെൽത്ത് സിസ്റ്റംസ് റിസോഴ്സ് സെന്ററിൽ നടക്കുന്ന വാക്ക് ഇൻ-ഇന്റർവ്യൂവിന് നേരിട്ട് എത്തേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് shsrc.kerala.gov.in
ലിഫ്റ്റിംഗ് സൂപ്പർവൈസർ
കുടുംബശ്രീ ബ്രോയ്‌ലർ ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനിയുടെ ലിഫ്റ്റിംഗ് സൂപ്പർവൈസർ തസ്തികയിലേക്ക് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നുണ്ട്. പ്ലസ് ടു ആണ് യോഗ്യത. പൗൾട്രി മേഖലയിലെ പ്രവൃത്തിപരിചയം അഭികാമ്യം. ഉയർന്ന പ്രായപരിധി 30 വയസ്സ്. പ്രതിമാസ ശമ്പളം പതിനാറായിരം രൂപ. കുടുംബശ്രീ അംഗം, ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾ എന്നിവർക്ക് മുൻഗണനയുണ്ട്. യോഗ്യരായ ഉദ്യോഗാർത്ഥികൾ വെള്ളക്കടലാസിൽ എഴുതിയ അപേക്ഷയോടൊപ്പം വയസ്സും യോഗ്യതയും പ്രവൃത്തിപരിചയവും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ജില്ലാ മിഷനിൽ നേരിട്ടോ ജില്ലാ മിഷൻ കോ-ഓഡിനേറ്റർ, കുടുംബശ്രീ, സിവിൽ സ്റ്റേഷൻ, മലപ്പുറം 676505 എന്ന വിലാസത്തിൽ തപാൽ വഴിയോ അപേക്ഷ സമർപ്പിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 20 വൈകീട്ട് അഞ്ച്. നിലവിൽ കെ.ബി.എഫ്.പി.സി.എൽ ന്റെ ലിഫ്റ്റിങ് സൂപ്പർവൈസറായി മറ്റു ജില്ലകളിൽ സേവനമനുഷ്ഠിക്കുന്നവരെ പരിഗണിക്കുകയില്ല. കൂടുതൽ വിവരങ്ങൾക്ക്: 6238737765
എസ്.എസ്.കെയിൽ ഒഴിവ്
കോട്ടയം: സമഗ്രശിക്ഷ കേരള (എസ്.എസ്.കെ.) കോട്ടയം ജില്ലയിൽ ബ്ലോക്ക് പ്രോജക്ട് കോർഡിനേറ്റർ, ബി.ആർ.സി. ട്രെയിനർ തസ്തികകളിലേക്ക് പൊതുവിദ്യാഭ്യാസ വകുപ്പിൽ ജോലി ചെയ്യുന്ന സ്ഥിരം അധ്യാപകർക്ക് അന്യത്രസേവന വ്യവസ്ഥയിൽ അപേക്ഷിക്കാം. അപേക്ഷ, ബയോഡേറ്റ, ഫോം നമ്പർ 144 (കെ.എസ്.ആർ പ്രകാരം നിർദ്ദിഷ്ട മാതൃകയിൽ) ബന്ധപ്പെട്ട വിദ്യാഭ്യാസ ഉപഡയറക്ടറുടെ നിരാക്ഷേപപത്രം എന്നിവ സഹിതം അപേക്ഷകൾ 2024 ഒക്ടോബർ 25ന് വൈകിട്ട് അഞ്ചുമണിക്കുമുമ്പായി സമഗ്രശിക്ഷ കേരളം കോട്ടയം ജില്ലാ കാര്യാലയത്തിൽ നൽകണം. ഫോൺ:0481 2581221.
Discussion about this post