സാവാപോളോ: ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മറിന്റെ സ്വത്തുക്കള്‍ ബ്രസീലിയന്‍ കോടതി മരവിപ്പിച്ചു. നികുതി വെട്ടിപ്പ് കേസിനെ തുടര്‍ന്നാണ് കോടതി ഈ നടപടി സ്വീകരച്ചത്. നെയ്മര്‍ 16 മില്യണ്‍ ഡോളറിന്റെ നികുതി വെട്ടിപ്പ് നടത്തിയെന്നാണ് കേസ്.നെയ്മറിന്റെ ജെറ്റ് വിമാനം, ഉല്ലാസ ബോട്ട് എന്നിവയും ഇതില്‍ ഉള്‍പ്പെടും.അതേസമയം നികുതി കേസുമായി ബന്ധപ്പെട്ട മുഴുവന്‍ തുകയും നെയ്മര്‍ അടയ്ക്കുന്ന പക്ഷം കേസ് അവസാനിക്കും അല്ലെങ്കില്‍ അദ്ദേഹം ജയിലിലേക്ക് പോകേണ്ടി വരുമെന്നും ബ്രസീലിയന്‍ ഫെഡറല്‍ ടാക്സ് ഏജന്‍സി ഓഡിറ്റര്‍ ലഗാരോ ജംഗ് മാര്‍ട്ടിന്‍സ് പറഞ്ഞു.
കഴിഞ്ഞ ഫെബ്രുവരി 2ന് നെയ്മറിനേയും പിതാവിനേയും മുന്‍ ബാഴ്സലോണ പ്രസിഡന്റിനേയും കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തിരുന്നു.എന്നാല്‍ തനിക്കെതിരെയുള്ള കേസ് നെയ്മര്‍ നിഷേധിച്ചിട്ടുണ്ട്. നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. തെറ്റായി ഒന്നും തന്നെ നടന്നിട്ടില്ലെന്ന വാദം തന്നെയാണ് അന്നും നെയ്മര്‍ കോടതിയില്‍ ബോധിപ്പിച്ചത്.
Discussion about this post