എറണാകുളം: തന്നെ ഇതുവരെ ആരും സിനിമയിലേക്ക് വിളിച്ചിരുന്നില്ലെന്ന് നടി ജ്യോതിർമയി. സ്വകാര്യ മാദ്ധ്യമത്തോട് ആയിരുന്നു താരത്തിന്റെ തുറന്നുപറച്ചിൽ. ബോഗയ്ൻ വില്ലയിൽ തന്നെ അമൽ നീരദ് നിർബന്ധിപ്പിച്ച് അഭിനയിപ്പിക്കുകയായിരുന്നുവെന്നും ജ്യോതിർമയി പറഞ്ഞു.
ഇത്രയും കാലം എവിടെ പോയി എന്ന് നിരവധി പേരാണ് ചോദിക്കുന്നത്. താൻ ഇവിടെ തന്നെ ഉണ്ടായിരുന്നു. എറണാകുളത്തെ വീട്ടിൽ ഉണ്ടായിരുന്നു. എന്നാൽ ഇത്രയും കാലം ആരും തന്നെ സിനിമയിലേക്ക് വിളിച്ചിരുന്നില്ല. അമൽ നീരദ് ബെയ്ഗൻവില്ലയിൽ നിർബന്ധിപ്പിച്ച് അഭിനയിപ്പിക്കുകയായിരുന്നു. പെർഫോമൻ ഓറിയന്റഡ് ആയിട്ടുള്ള കഥാപാത്രം ആയിരുന്നു ബെയ്ഗൻ വില്ലയിലേത്. അതുകൊണ്ട് തന്നെ കഥാപാത്രത്തിന് ഒരുപാട് ചെയ്യാനുണ്ട്.
ദീർഘകാലമായി സിനിമയിൽ നിന്നും വിട്ട് നിൽക്കുന്നതിനാൽ ടച്ച് വിട്ട് പോയിരുന്നു. അതുകൊണ്ട് തന്നെ ഈ കഥാപാത്രത്തെ അവതരിപ്പിക്കാൻ കഴിയുമോയെന്ന് സംശയിച്ചിരുന്നു. സിനിമ തുടങ്ങുന്നതിന് ഒരാഴ്ച മുൻപുവരെ താൻ അമലിനോട് പറഞ്ഞിരുന്നു. വേറെ ആരെയെങ്കിലും വച്ച് അഭിനയിപ്പിച്ചൂടെ എന്ന്. അമലാണ് അപ്പോൾ തനിക്ക് ആത്മവിശ്വാസം നൽകിയതെന്നും ജ്യോതിർമയി വ്യക്തമാക്കി.
മമ്മൂട്ടി നായകനായ സൂപ്പർ ഹിറ്റ് ചിത്രം ഭീഷ്മപർവ്വത്തിന് ശേഷം അമൽ നീരദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ബെയ്ഗൻ വില്ല. അമൽന നീരദ് പ്രൊഡക്ഷന്റെയും ഉദയ പിക്‌ചേഴ്‌സിന്റെയും ബാനറിൽ ജ്യോതിർമയും കുഞ്ചാക്കോ ബോബനും ചേർന്നാണ് സിനിമ നിർമ്മിക്കുന്നത്. ഈ മാസം 17 ന് തിയറ്ററുകളിൽ എത്തുന്ന ചിത്രത്തിൽ വേറിട്ട രൂപത്തിലും ഭാവത്തിലുമാണ് ജ്യോതിർമയി എത്തുന്നത്.
Discussion about this post