ചെന്നൈ; തമിഴ്‌നാട്ടിൽ ചെന്നൈ തിരുവള്ളൂവരിന് സമീപം കവരൈപേട്ടയിൽ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 19 പേർക്ക് പരിക്ക്. മൈസുരു-ദർബാംഗ ഭാഗമതി എക്സ്പ്രസ് ട്രെയിൻ ചരക്കു തീവണ്ടിയിലേക്ക് ഇടിച്ചു കയറിയാണ് അപകടം ഉണ്ടായത്.
ഇന്നലെ രാത്രി 8.30ഓടെയാണ് അപകചം സംഭവിച്ചത്. സിഗ്നൽ നൽകിയതിന് അനുസരിച്ച് മെയിൻ ലൈനിലേക്ക് തിരിയുന്നതിന് പകരം ട്രെയിൻ ലൂപ്പ് ലൈനിലേക്ക് മാറുകയും അവിടെ ഉണ്ടായിരിക്കുന്ന ഗുഡ്‌സ് ട്രെയിനുമായി കൂട്ടിയിടിക്കുകയും ചെയ്യുകയായിരിക്കുന്നു. ഇടിയുടെ ആഘാതത്തിൽ ട്രെയിനിന്റെ പാഴ്‌സൽ വാൻ തീപിടിക്കുകയും 13 കോച്ചുകൾ പാളം തെറ്റുകയും ചെയ്തു.
അപകടത്തെ തുടർന്ന് ചെന്നൈ-വിജയവാഡ റൂട്ടിലെ ട്രെയിൻ ഗതാഗതം പ്രതിസന്ധിയിലായി. ഇന്നത്തെ 18 ട്രെയിൻ സർവീസുകൾ റദ്ദാക്കി. കേരളത്തിൽ നിന്നുൾപ്പെടെയുള്ള നിരവധി ട്രെയിനുകൾ വഴിതിരിച്ചുവിടുമെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു. എറണാകുളത്ത് നിന്ന് രാവിലെ 10:50ന് പുറപ്പെടുന്ന ബറൗണി രപ്തിസാഗർ എക്‌സ്പ്രസ്, എറണാകുളം – പറ്റ്‌ന സ്‌പെഷ്യൽ ട്രെയിൻ, റ്റാറ്റനഗറിൽ നിന്ന് എറണാകുളത്തേക്കുള്ള എക്‌സ്പ്രസ് (18189) തുടങ്ങിയവയും വഴിതിരിച്ചുവിടുന്നവയിൽ ഉൾപ്പെടുന്നുണ്ട്.
Discussion about this post