ന്യൂയോർക്ക്: സൂര്യന് സമീപത്ത് കൂടി പാഞ്ഞകന്ന് വാൽനക്ഷത്രം. കോമറ്റ് സി/2023 A3 എന്ന വാൽനക്ഷത്രമാണ് സൂര്യന് സമീപത്ത് കൂടി കടന്ന് പോയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ ഇതിനോടകം തന്നെ സമൂഹമാദ്ധ്യമങ്ങളിൽ വൈറൽ ആയിട്ടുണ്ട്.
കഴിഞ്ഞ ദിവസം സൂര്യനിൽ പൊട്ടിത്തെറി സംഭവിച്ചിരുന്നു. ഈ സമയത്തായിരുന്നു വാൽനക്ഷത്രം അടുത്ത് എത്തിയത്. സോളാർ ആന്റ് ഹെലിയോസ്‌ഫെറിക് ഒബ്‌സർവേറ്ററി സ്‌പേസ് ക്രാഫ്റ്റിലെ ലാസ്‌കോ സി3 കൊറോണഗ്രാഫിലാണ് ഈ അപൂർവ്വ സംഭവം പതിഞ്ഞത്. സൂര്യന്റെ വലത് വശത്തു കൂടെയാണ് ഈ നക്ഷത്രം കടന്ന് പോയത് എന്നാണ് വ്യക്തമാകുന്നത്.
വാലിന് 28 ലക്ഷം കിലോമീറ്റർ നീളമുള്ള നക്ഷത്രമാണ് ഇത്. കഴിഞ്ഞ വർഷം ജനുവരിയിൽ ആയിരുന്നു ഈ വാൽനക്ഷത്രത്തെ കണ്ടെത്തിയത്. തുടർന്ന് ഈ മാസം പല തവണ ഈ നക്ഷത്രം ഭൂമിയിൽ നിന്നും ദൃശ്യമായിരുന്നു.
അതേസമയം സൂര്യനിൽ ഉണ്ടായ പൊട്ടിത്തെറിയ്ക്ക് ശേഷമുള്ള സംഭവ വികാസങ്ങൾ ഗവേഷകർ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.
This is Comet C/2023 A3 (Tsuchinshan–ATLAS) passing by the sun while she fires off one CME after the other.
Mercury also makes an appearance on the left.These images were taken by the LASCO C3 coronagraph on board the @esascience / @NASASun @MissionSoho spacecraft. pic.twitter.com/gUiO4PTInQ
— Simeon Schmauß (@stim3on) October 9, 2024
Discussion about this post