mന്യൂഡൽഹി: കരസേനയ്ക്ക് കൂടുതൽ കരുത്തേകാൻ മലയാളി ഉദ്യോഗസ്ഥന്റെ അഗ്നിയസ്ത്ര. മലയാളി സൈനിക ഉദ്യോഗസ്ഥൻ മേജർ രാജ്പ്രസാദ് വികസിപ്പിച്ച സംവിധാനമാണ് അഗ്‌നിയസ്ത്ര. ഡ്രോൺ അടക്കം സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിച്ച് ലക്ഷ്യങ്ങൾ തകർക്കുന്ന സംവിധാനമാണ് ഇത്.സിക്കിമിൽ നടന്ന ആർമി കമാൻഡേഴ്‌സ് യോഗത്തിൽ ആദ്യ അഗ്‌നിയസ്ത്ര കരസേന മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദിക്ക് നൽകി ഉദ്ഘാടനം ചെയ്തു. പാലക്കാട് സ്വദേശിയായ മേജർ രാജ്പ്രസാദ് ഏട്ടു വർഷമായി കരസേനയിൽ സേവനം
ശത്രു ഒളിച്ചിരിക്കുന്ന സ്ഥലങ്ങളിലേക്ക് ജീവൻ പണയംവച്ച് സൈനികർ നേരിട്ട് കടന്ന് ബങ്കറുകൾ ഒളിസങ്കേതങ്ങൾ അടക്കം തകർക്കുന്ന പരമ്പരാഗത രീതിക്ക് പകരം ഡ്രോൺ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് ഇവയെ തകർക്കാൻ അഗ്‌നിയസ്ത്രയിലൂടെ കഴിയും. ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് കൊണ്ടു പോകാൻ കഴിയുന്ന ഈ സംവിധാനത്തിന് സ്‌ഫോടക വസ്തു നേരിട്ട് ലക്ഷ്യങ്ങളിൽ സ്ഥാപിക്കാനാകും. ശത്രുവിൻറെ ഒളിതാവളം, ബങ്കർ, പാലങ്ങൾ തുടങ്ങിയവ ഈ സംവിധാനം വഴി തകർക്കാനാകും.
കഴിഞ്ഞവർഷമാണ് അഗ്നിയസ്ത്ര സംവിധാനം വ്യാവസായിക അടിസ്ഥാനത്തിൽ നിർമ്മിച്ച് സൈന്യത്തിന്റെ തീരുമാനമായത്. സൈന്യത്തിനുള്ളിലെ സാങ്കേതിക നൈപുണ്യ വികസനപദ്ധതി പ്രകാരം മേജർ രാജ് പ്രസാദാണ് പദ്ധതി സമർപ്പിച്ചത്. പിന്നീട് പ്രതിരോധ സംവിധാനങ്ങൾ നിർമ്മിക്കുന്ന സ്റ്റാർട്ട് ആപ്പിന് നിർമ്മാണത്തിനായി കരാർ കൈമാറുകയായിരുന്നു.
Discussion about this post