റിയാദ്: ഗർഭണികൾ ഉലുവ അടങ്ങിയ ടോണിക്കുകളുടെ അമിത ഉപയോഗത്തിൽ നിന്ന് പിന്തിരിയണമെന്ന് സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റിയുടെ നിർദ്ദേശം. പ്രമേഹ മരുന്നുകൾ,രക്തം കട്ടിയാക്കുന്ന മരുന്നുകൾ,കൊളസ്‌ട്രോൾ കുറയ്ക്കുന്ന മരുന്നുകൾ എന്നിവയുമായി ഉലുവ ചേർന്ന് പ്രവർത്തിച്ച് പ്രശ്‌നമാകാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു.
ശസ്ത്രക്രിയയ്ക്ക് രണ്ടാഴ്ച മുൻപ് എങ്കിലും ഉലുവ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി അറിയിച്ചു. കാരണം ഇത് രക്തസ്രാവം വർധിപ്പിക്കുന്നതിന് കാരണമാകുന്നതിന് സാധ്യതയുണ്ടെന്നാണ് സൗദി വ്യക്തമാക്കുന്നത്. വിശപ്പ് വർദ്ധിപ്പിക്കുകയും ദഹനം സുഗമമാക്കുകയും ചെയ്യുന്ന വസ്തുവാണ് ഉലുവയെങ്കിലും ചെറുപയർ,നിലക്കടല,തുടങ്ങിയ പയർവർഗങ്ങളോട് അലർജിയുള്ളവരിൽ ഉലുവ അലർജി ഉണ്ടാകാം.
അതേസമയം ഗർഭിണികൾക്ക് അല്ലാത്തവർക്കും ഡോക്ടർമാർ നോ പറയാത്തവർക്കും വളരെ ഉപകാരിയാണ് ഉലുവ. ഉലുവയിലും ഉലുവയുടെ ഇലയിലും ഫൈബർ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാൽ ഇവ ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. ഉലുവ ഒരു രാത്രി മുഴുവൻ വെള്ളത്തിൽ കുതിർത്ത ശേഷം കഴിക്കുന്നതും ആരോഗ്യത്തിന് നല്ലതാണ്. ആന്റി ഓക്‌സിഡന്റുകളും വിറ്റാമിനുകളും ധാരാളം അടങ്ങിയ ഉലുവ ചർമ്മത്തിന്റെയും തലമുടിയുടെയും ആരോഗ്യത്തിന് നല്ലതാണ്. ഉലുവയിൽ ആന്റി ഓക്‌സിഡന്റുകൾ, വിറ്റാമിൻ എ, സി തുടങ്ങിയവയും ധാരാളം അടങ്ങിയിരിക്കുന്നു. അതിനാൽ ഉലുവ കഴിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടുവാൻ ഗുണം ചെയ്യും
Discussion about this post