ന്യൂഡൽഹി: ഇന്ത്യയിൽ ആഡംബരകാറുകളുടെ ഡിമാൻഡ് വർദ്ധിക്കുന്നതായി റിപ്പോർട്ടുകൾ. കഴിഞ്ഞ സാമ്പത്തികവർഷത്തിലെ രണ്ട് പാദങ്ങളിലെ കണക്കുകൾ നോക്കുമ്പോൾ ചൈനയുടെ ആഡംബരകാർ വിൽപ്പനയുടെ കണക്ക് തുലോം കുറവായിരിക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യയുടെ ഈ വളർച്ച.ചൈനയിൽ ബിഎംഡബ്ല്യു, പോർഷെ, ഔഡി, മെഴ്സിഡസ് ബെൻസ് തുടങ്ങിയ ആഡംബര കാർ കമ്പനികളുടെ വിൽപ്പനയിൽ ഇടിവുണ്ടായെന്നാണ് കണക്കുകൾ വ്യക്തമാക്കുകയാണ്. എന്നാൽ ഇന്ത്യയിൽ ഈ കാറുകൾക്കെല്ലാം വലിയ ഡിമാൻഡാണ്.
ഈ ട്രെൻഡിന് കാരണം ചൈനീസ് ജനതയുടെ വാങ്ങൽശേഷി കുറഞ്ഞതും ഇന്ത്യ ശക്തമായ സമ്പദ് വ്യവസ്ഥയായി നിലകൊള്ളുന്നതുമാണെന്നാണ് സാമ്പത്തികവിദഗ്ധരിൽ ചിലർ ചൂണ്ടിക്കാണിക്കുന്നത്. കഴിഞ്ഞ രണ്ട് ദശകങ്ങളിൽ ചൈനയുടെ സമ്പദ്വ്യവസ്ഥ അതിവേഗം വളർന്നു. എന്നാൽ ഇപ്പോൾ അത് നിലച്ചിരിക്കുന്നു.കൂടാതെ രാജ്യത്ത് അപകടകരമായരീതിയിൽ പണപ്പെരുപ്പം തുടർച്ചയായി ഉയരുകയാണെന്നാണ് റിപ്പോർട്ടുകൾ. ആഡംബര കാറുകൾ വാങ്ങുന്നതിനുപകരം വിലകുറഞ്ഞ ഇലക്ട്രിക് കാറുകളോ ഹൈബ്രിഡ് കാറുകളോ വാങ്ങാനാണ് ചൈനയിലെ ജനങ്ങൾ ഇപ്പോൾ ഇഷ്ടപ്പെടുന്നത്.ചൈനയിലെ ആഡംബര കാർ ബ്രാൻഡുകളായ പോർഷെ, ഫെരാരി എന്നിവയുടെ വിൽപ്പനയിൽ ആദ്യ പാദത്തിൽ ഇടിവുണ്ടായി. ആദ്യ പാദത്തിൽ പോർഷെയുടെ വിൽപ്പനയിൽ 24 ശതമാനം ഇടിവുണ്ടായപ്പോൾ ഫെരാരിയുടെ വിൽപ്പനയിൽ 25 ശതമാനം ഇടിവുണ്ടായി. അതുപോലെ, ബിഎംഡബ്ല്യു, മെഴ്സിഡസ് ബെൻസ് എന്നിവയുടെ പ്രതിവർഷ വിൽപ്പനയും കുറഞ്ഞു.
ഇന്ത്യയിലെ ആഡംബരവാഹനപ്രിയത്തിനുള്ള കാരണങ്ങൾ നല്ല സൂചകങ്ങളാണെന്ന് പറയാതെ വയ്യ. നിലവിൽ ലോകത്തിലെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥകളിൽ അഞ്ചാമത്തേതും അതിവേഗം വളർന്നനുതകൊണ്ടിരിക്കുന്നതുമായ രാജ്യമാണ് നമ്മുടേത്. വ്യവസായങ്ങളുടെ വളർച്ച രാജ്യത്തെ പൗരന്മാരുടെ വരുമാനത്തെ ഉയർത്തി. ഉപഭോക്താക്കളുടെ സുഖസൗകര്യങ്ങളിൽ ആഡംബര കാറുകൾ പ്രത്യേക ശ്രദ്ധ ചെലുത്തുന്നു. ഇതോടൊപ്പം, സുരക്ഷാ സവിശേഷതകളും ആകർഷിക്കുന്നു. ഇന്ത്യയിൽ ബ്രാൻഡ് മൂല്യം വളരെ വലുതാണ്. ഒരു പ്രത്യേക ബ്രാൻഡുമായി ബന്ധപ്പെട്ട അന്തസും പ്രതിച്ഛായയും കാരണം, ഇന്ത്യക്കാർ ആഡംബര കാറുകൾ വാങ്ങാൻ ആഗ്രഹിക്കുന്നു. ഇന്ത്യയിൽ ഒരു ആഡംബര കാർ എന്നത് പലരും ഒരു സ്റ്റാറ്റസ് സിംബലായി കാണുന്നു.
Discussion about this post