നമ്മുടെ ഡെബിറ്റ്,/ക്രെഡിറ്റ് കാർഡുകളും തിരിച്ചറിയൽ രേഖകളും,പണവും സൂക്ഷിക്കാൻ കൊണ്ടുനടക്കുന്ന കുഞ്ഞു വസ്തുവാണ് പേഴ്‌സ്. സാധാരണയായി സ്ത്രീകൾ ഇവ ഹാൻഡ് ബാഗിലോ കൈകളിലോ പോക്കറ്റിലോ സൂക്ഷിക്കുമ്പോൾ പുരുഷൻമാർ എന്നും പേഴ്‌സിലാണ് സൂക്ഷിക്കാറുള്ളത്. പക്ഷേ ഇത് തെറ്റായ ശീലമാണ്. പ്രത്യേകിച്ച് വണ്ടിയോടിക്കുന്ന സമയത്ത് പേഴ്‌സ് പോക്കറ്റിൽ വയ്ക്കാനേ പാടില്ലെന്നാണ് ന്യൂറോളജിസ്റ്റുകൾ പറയുന്നത്. നടുവേദനയ്ക്ക് കാരണമാകുന്ന ശീലമാണിത്.
മറ്റുപല രോഗങ്ങൾക്കും ഇത് കാരണമാകും. ഇത് ‘സയാറ്റിക്ക പിരിഫോർമിസ് സിൻഡ്രോം’ എന്നും ‘ഫാറ്റ് വാലറ്റ് സിൻഡ്രോം’ എന്ന പേരിലുമാണ് അറിയപ്പെടുന്നത്. യാത്രയ്ക്കിടയിൽ കാലുകളുടെ താഴ്ഭാഗത്തുള്ള വേദനയ്ക്കും ഇത് കാരണമാകും. ദീർഘനേരം പുറകിലെ പോക്കറ്റിൽ പഴ്‌സ് വെച്ചുകൊണ്ടുള്ള യാത്ര ഇടുപ്പ് സന്ധിക്ക് തൊട്ടുപിന്നിലുള്ള സിയാറ്റിക് നാഡിയുടെ സങ്കോചത്തിലേക്ക് നയിക്കും.ഇടുപ്പെല്ലിന് ഇടയിൽ കുത്തിനോവിക്കുകയാണിത് ചെയ്യുന്നത്. മോട്ടോർവാഹനവകുപ്പ് മുൻപ് ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു.
നടക്കുമ്പോൾ അരക്കെട്ടിനെ പുറമേ ചലപ്പിക്കുന്നത് നിതംബത്തിന്റെ പിൻഭാഗത്തുള്ള ഗ്ലൂട്ടസ് മാക്സിമസ് പേശികളാണ്. ബാക്ക് പോക്കറ്റിൽ പഴ്സ് വെച്ച് ഇരിക്കുമ്പോൾ ഈ ഭാഗത്തുള്ള പിരിഫോർമിസ് പേശികൾക്ക് സമ്മർദമുണ്ടാവുന്നു. ഈ ഭാഗത്തുള്ള സയാറ്റിക്ക എന്ന നാഡിയും ഞെരുങ്ങി സമ്മർദത്തിലാകുന്നു. സയാറ്റിക്ക ഞെരുങ്ങുന്നതോടെ നിതംബ ഭാഗത്തും തുടയുടെ പിന്നിലേക്കും കാൽവണ്ണയിലെ പേശികളിലേക്കും വേദന പടരുന്നു
പേഴ്‌സ് പോക്കറ്റിൽ വയ്ക്കുമ്പോൾ നിവർന്നു ഇരിക്കുന്നതിനുപകരം നിങ്ങൾ യഥാർത്ഥത്തിൽ ഒരുവശം ചരിഞ്ഞാണ് ഈ സമയം ഇരിക്കുന്നത്. സയാറ്റിക് നാഡി കടന്നുപോകുന്ന ഇടത്തിൽ വാലറ്റ് അമർത്തുകയും ഉയരമുള്ള ഒരു ഇടുപ്പിൽ ഇരിക്കുന്നതിലൂടെ, സിയാറ്റിക് ഞരമ്പുകളുടെ നാഡി വേരുകളിൽ ലംബർ ഡിസ്‌കുകളുടെ സമ്മർദ്ദം നടുവേദനക്ക് കാരണമാകും.പഴ്സ് ബാക്ക് പോക്കറ്റിൽ വെക്കരുത് എന്നതു മാത്രമാണ് ഈ വേദന അകറ്റാനുള്ള പരിഹാരം.വേദന കുറയാതെ തുടരുകയാണെങ്കിൽ ഡോക്ടറെ കണ്ട് ഉപദേശം തേടണം.മാർദവമില്ലാത്ത പ്രതലത്തിൽ ദീർഘനേരം ഇരിക്കരുത്
Discussion about this post