മക് ഡൊണാൾഡ്‌സിന്റെ ഔട്ട്‌ലെറ്റിൽ അപ്രതീക്ഷിത സന്ദർശനം നടത്തി മുൻ അമേരിക്കൻ പ്രസിഡന്റ് ബിൽ ക്ലിന്റൺ. അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റ്‌സ് സ്ഥാനാർത്ഥിയായ കമലാ ഹാരിസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് അദ്ദേഹം പ്രദേശത്തെ മക് ഡൊണാൾഡ്‌സിന്റെ ഔട്ട്‌ലെറ്റിലെത്തിയത്. എന്നാൽ, ജീൻസും ബോംബർ ജാക്കറ്റും ധരിച്ചെത്തിയ ബിൽ ക്ലിന്റണെ എന്നാൽ, കൗണ്ടറിലുണ്ടായ ജീവനക്കാരിക്ക് തിരിച്ചറിയാൻ കഴിയാതെ വന്നത് ഔട്ട്‌ലെറ്റിൽ രസകരമായ സംഭവങ്ങൾക്കാണ് വഴിവച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ ഇതിനോടകം സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.
പ്രചാരണ പരിപാടികൾക്കിടയിൽ ക്ലിൻൺ മക് ഡൈാണാൾഡ്‌സിന്റെ കൗണ്ടറിലേക്ക് കയറി വരികയായിരുന്നു. എന്നാൽ, കൗണ്ടറിൽ നിന്നിരുന്ന ജീവനക്കാരി മുമ്പെങ്ങോ കണ്ടുമറന്ന ഒരു മുഖം കണ്ടതുപോലെ, തുറിച്ചുനോക്കി നിൽക്കുകയായിരുന്നു. തന്നെ മനസിലായില്ലെന്ന് തിരിച്ചറിഞ്ഞതോടെ, മുൻ പ്രസിഡന്റ് ജീവനക്കാരിയെ അഭിവാദ്യം ചെയ്തു.
എന്നാൽ, പെട്ടെന്ന് തന്നെ മറ്റ് ജീവനക്കാർ അദ്ദേഹത്തെ തിരിച്ചറിയുകയും അദ്ദേഹത്തിന്റെ ചിത്രങ്ങൾ ഫോണിൽ പകർത്താൻ തുടങ്ങുകയും ചെയ്തു. എന്നാൽ, ക്ലിന്റൺന്റെ ശ്രദ്ധ മുഴുവൻ തന്നെ മനസിലാവാതെ നിന്ന സ്ത്രീയിലായിരുന്നു. ജീവനക്കാരിക്ക് കൈ കൊടുത്തതോടെ, അദ്ദേഹത്തെ തിരിച്ചറിഞ്ഞ ജീവനക്കാരി, കൗണ്ടറിൽ നിന്നും ഓടി വരികയും ‘എന്റെ ദൈവമേ’ എന്ന് പറഞ്ഞുകൊണ്ട് കെട്ടിപ്പിടിക്കുകയുമായിരുന്നു.
തുടർന്ന് റസ്‌റ്റോറന്റിൽ ചിരി നിറയുകയായിരുന്നു. ദൃശ്യങ്ങൾ ബിൽ ക്ലിന്റൺ തന്നെയാണ് തന്റെ എക്‌സ് പേജിൽ പങ്കുവച്ചത്. മക് ഡൊണാൾഡിലേക്കുള്ള സന്ദർശനം ചെറുപ്പകാലത്ത് തനിക്ക് ഫാസ്റ്റ് ഫുഡിനോടുണ്ടായിരുന്ന ഇഷ്ടത്തിന്റെ ഓർമകൾ പുതുക്കിയെന്ന് അദ്ദേഹം പറഞ്ഞു.













Discussion about this post