വടിവൊത്ത ശരീരം ആഗ്രഹിക്കുന്നവരാണ് എല്ലാവരും. എത്ര ശ്രമിച്ചിട്ടും ആ ആഗ്രഹത്തിനെത്താൻ കഴിയാത്തതിന്റെ നിരാശ പലരിലും പ്രകടമാണ്. അളവിലധികമുള്ള ഭക്ഷണവും വ്യായാമക്കുറവും ശരീരഭാരം കൂടുന്നതിനുള്ള ഘടകങ്ങളാണ്. ഉറക്കക്കുറവും ശരീരവണ്ണത്തെ സ്വാധീനിക്കുന്നു. വിശ്രമാവസ്ഥയിൽ ശരീരം നന്നായി പ്രവർത്തിക്കും. ആവശ്യത്തിന് ഉറക്കം കിട്ടാതെ വരുമ്പോൾ ശരീരത്തിന് ആയാസം അനുഭവപ്പെടുന്നു. അധികം കൊഴുപ്പ് സംഭരിക്കാനും ഇത്തരെമാരവസ്ഥ കാരണമാകുന്നു.
വിഷാദം,മൈഗ്രെയ്ൻ,രക്തസമ്മർദ്ദം,പ്രമേഹം, തുടങ്ങിയ രോഗങ്ങൾക്ക് കഴിക്കുന്ന മരുന്നുകൾ ശരീരഭാരം കൂടാൻ കാരണമാകാറുണ്ട്.ചിലയിനം സ്റ്റീറോയ്ഡുകൾ,ഹോർമോൺ ചികിത്സയുടെ ഭാഗമായി കഴിക്കുന്ന മരുന്നുകൾ,ഗർഭനിരോധന ഗുളികകൾ എന്നിവയും തൂക്കം കൂട്ടും
ശരീരഭാരം കുറയ്ക്കാൻ തീരുമാനിച്ചാൽ പഞ്ചസാരയും കൊഴുപ്പും കാർബോഹൈഡ്രേറ്റും അടങ്ങിയ ബേക്കറി ഭക്ഷണങ്ങൾ ഒഴിവാക്കണം. ഈ ഭക്ഷണങ്ങൾ കഴിക്കുന്നത് ശരീരഭാരം കൂട്ടും.
ഇതിനോടൊപ്പം വീട്ടിൽ നമുക്ക് ചില പൊടിക്കെയ്കളും നോക്കാം. സെലിബ്രിറ്റികൾക്കിടയിൽ വളരെ ജനപ്രീതി നേടിയ പാനീയം തന്നെ ഉണ്ടാക്കാം. നെയ്യ് കാപ്പിയാണ് ആ അത്ഭുതപാനീയം. ആരോഗ്യകരമായ കൊഴുപ്പുകളാൽ സമ്പന്നമായ നെയ്യ് കാപ്പിയോടൊപ്പം ചേരുമ്പോൾ എന്ത് മാറ്റമാണ് നൽകുകയെന്ന് നോക്കാം.
വെറും വയറ്റിൽ നെയ്യ് കാപ്പി കുടിക്കാനാണ് എല്ലാവരും ശുപാർശ ചെയ്യുന്നത്. നെയ്യിൽ മീഡിയം ചെയിൻ ട്രൈഗ്ലിസറൈഡുകൾ (എംസിടി) അടങ്ങിയിട്ടുണ്ട്, ശരീരഭാരം കുറയ്ക്കാനുള്ള കഴിവിന് പേരുകേട്ടതാണ്. ഈ എംസിടികൾ ശരീരത്തിലെ അധിക കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുകയും മെറ്റബോളിസം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. വിശപ്പ് നിയന്ത്രിക്കുന്നതിന് ആവശ്യമായ ആരോഗ്യകരമായ കൊഴുപ്പുകൾ നെയ്യിൽ നിറഞ്ഞിരിക്കുന്നു.
ദഹനത്തിനും കുടലിന്റെ ആരോഗ്യത്തിനും നെയ്യ് സഹായകമാണ്. മെച്ചപ്പെട്ട ദഹനം പോഷകങ്ങളുടെ മികച്ച ആഗിരണം ഉറപ്പാക്കുന്നു.കാപ്പിയിലെ കഫീനുമായി സംയോജിപ്പിക്കുമ്പോൾ, നെയ്യ് നിങ്ങളുടെ ഭക്ഷണത്തിൽ നിന്ന് ആരോഗ്യകരമായ കൊഴുപ്പുകളുടെ ഉപയോഗം സുഗമമാക്കുന്നു, ഇത് ഒമേഗ -3, 6, 9 ഫാറ്റി ആസിഡുകളുടെ മികച്ച ഉറവിടമാക്കി മാറ്റുന്നു. ഈ ഫാറ്റി ആസിഡുകൾ ഹൃദയത്തിന്റെയും മസ്തിഷ്‌കത്തിന്റെയും ആരോഗ്യത്തെ സ്വാധീനിക്കുന്നു.
നെയ്യ് കാപ്പി ഉണ്ടാക്കുന്ന വിധം
1 കപ്പ് പാൽ 2 ടീസ്പൂൺ കാപ്പിപ്പൊടി 1 ടേബിൾസ്പൂൺ നെയ്യ് മധുരം ആവശ്യത്തിന്. അനുസരിച്ച് പാൽ തിളപ്പിക്കുക, അതിൽ കാപ്പിപ്പൊടി ചേർത്ത് നന്നായി ഇളക്കുക. കാപ്പിയിൽ 1 ടേബിൾസ്പൂൺ നെയ്യ് ചേർക്കുക രുചിക്കായി തേനോ മറ്റേതെങ്കിലും മധുരമോ ചേർത്തിളക്കി കുടിക്കുക.
Discussion about this post