സോഷ്യൽ മീഡിയയിൽ ആളുകളെ പലപ്പോഴും കുഴപ്പിക്കുന്ന ഒന്നാണ് ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങൾ.കണ്ണും ബുദ്ധിയും ഒരുപോലെ പ്രവർത്തിപ്പിക്കുന്ന ഒരു മായക്കാഴ്ചയാണ് ഒപ്റ്റിക്കൽ ഇല്യൂഷൻ. നമ്മുടെ മനസ്സിനെ കബളിപ്പിക്കാനും കാണുന്നത് എല്ലാം യഥാർത്ഥമാണെന്ന് വിശ്വസിപ്പിക്കാനും ഒപ്റ്റിക്കൽ ഇല്ല്യൂഷൻസിന് കഴിയാറുണ്ട്. ഇത്തരം ചിത്രങ്ങളിൽ ഉത്തരം കണ്ടുപിടിക്കാൻ കണ്ണുകൾ മാത്രമല്ല കുറച്ച് ബുദ്ധികൂടി വേണം. ഇപ്പോഴിതാ ഒരു കാടിന്റെ ചിത്രമാണ് സോഷ്യൽമീഡിയിൽ വൈറലാവുന്നത്. 16 ജീവികൾ ഈ ചിത്രത്തിൽ ഉണ്ടെന്ന് പറയുന്നു. എല്ലാത്തിനെയും കണ്ടെത്തുന്നവർക്ക് അപാര ഏകാഗ്രതയും ഐക്യൂവും ഉണ്ടെന്നാണ് പറയുന്നത്. നിരവധി പേരാണ് ഇതിന്റെ ഉത്തരം കണ്ടെത്താൻ തല പുകച്ചത്
1872 മുതൽ പ്രചരിക്കുന്ന ഈ ചിത്രം കാഴ്ചക്കാരെ വലിയതോതിൽ ആശയക്കുഴപ്പത്തിലാക്കുന്നതാണ്.ഒളിഞ്ഞിരിക്കുന്ന 16 ജീവികളെ 32 സെക്കൻഡിനുള്ളിൽ കണ്ടെത്തുകയെന്നതാണു വെല്ലുവിളി.129നു മുകളിൽ ഐക്യു നിലയുള്ള ആളുകൾക്ക് മാത്രമേ 32 സെക്കൻഡിനുള്ളിൽ 16 ജീവികളെ കണ്ടെത്താൻ കഴിയൂ അത്രേ.
ഭക്ഷണം തേടി മരത്തിൽ കയറാൻ ശ്രമിക്കുന്ന കുറുക്കനെ നിങ്ങൾക്ക് ചിത്രത്തിൽ എളുപ്പത്തിൽ കാണാം.മരത്തിൽ കുറച്ച് പക്ഷികളും. ഇനിയും കണ്ടെത്താനായില്ലെങ്കിൽ കുറച്ച് സൂചനകൾ കൂടി തരാം.
അടിക്കാടിൽ ഒരു പന്നി ഒളിച്ചിരിപ്പുണ്ട്. ഇടതുവശത്തുള്ള മരത്തിന്റെ താഴെ ഭാഗത്ത് മൂന്ന് മനുഷ്യ മുഖങ്ങളുണ്ട്.ഇനിയും തോൽവിയാണ് ഫലമെങ്കിൽ ദാ ഉത്തരം കണ്ടോളൂ.
Discussion about this post