മുംബൈ: ഇന്ത്യൻ സിനിമയിലെ താര റാണിയാണ് രേഖ. ഇതിനോടകം തന്നെ നിരവധി ചിത്രങ്ങളിലാണ് രേഖ അഭിനയിച്ചിട്ടുള്ളത്. സിനിമയെ പോലും വെല്ലുന്ന സംഭവ വികാസങ്ങൾ ആയിരുന്നു രേഖയുടെ ജീവിതത്തിൽ നടന്നിട്ടുള്ളത്. ജെമിനി ഗണേശനിൽ നടി പുഷ്പവല്ലിയ്ക്ക് ജനിച്ച മകളാണ് രേഖ. എന്നാൽ സ്വന്തം മകളായി രേഖയെ മരണംവരെ ജെമിനി ഗണേശൻ അംഗീകരിച്ചിരുന്നില്ല. കഷ്ടപ്പാടുകൾ നിറഞ്ഞ ജീവിതത്തിൽ നിന്നും ബോളിവുഡിലെ തന്നെ മികച്ച നായിക നടിയായിക്കൊണ്ടുള്ള രേഖയുടെ വളർച്ച ഏറെ കൗതുകത്തോടെയാണ് സിനിമാ ലോകം നോക്കിക്കണ്ടിട്ടുള്ളത്.
സിനിമാ ജീവിതവും രേഖക്ക് വെല്ലുവിളികൾ നിറഞ്ഞതായിരുന്നു. സിനിമാ ജീവിതത്തിനിടെ തനിക്കുണ്ടായ അനുഭവങ്ങൾ രേഖ പലപ്പോഴും തുറന്നു പറഞ്ഞിട്ടുണ്ട്. അത്തരത്തിലൊരു തുറന്നുപറച്ചിലാണ് ഇപ്പോൾ ചർച്ചയാവുന്നത്. ഒരിക്കൽ ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ കൂടെ അഭിനയിച്ച നടൻ തന്നെ ബലമായി ചുംബിച്ചതായി രേഖ തുറന്നുപറഞ്ഞിട്ടുണ്ട്. ഒരു സൂപ്പർ താരത്തിൽ നിന്നായിരുന്നു തനിക്ക് ഇത്തരത്തിലൊരു മോശം അനുഭവം ഉണ്ടായത്. അന്ന് 15 വയസു മാത്രമായിരുന്നു രേഖയുടെ പ്രായം.
സീനെടുക്കുന്നതിനിടെ അപ്രതീക്ഷിതമായി നടൻ തന്നെ ചുംബിക്കുകയായിരുന്നു. ഷൂട്ടിംഗിന് മുമ്പ് ഇതേക്കുറിച്ച് തന്നോട് പറഞ്ഞിരുന്നില്ല. സംവിധായകന കട്ട് പോലും പറയാൻ തയ്യാറായിരുന്നില്ല. തന്നെ ചുംബിക്കുന്നത് ക്യാമറയിൽ പകർത്തുകയും ചയ്തുവെന്ന് രേഖയുടെ ജീവിതകഥ പറയുന്ന ദി അൺടോൾഡ് സ്‌റ്റോറി എന്ന പുസ്തകത്തിൽ പറയുന്നു.
ബംഗാളി സിനിമയിലെ സൂപ്പർ താരമാണ് ബിസ്വജിത്ത് ചാറ്റർജിയായിരുന്നു താരത്തോട് മോശമായി പെരുമാറിയത്. താൻ ആകെ ഞെട്ടിപ്പോയി. തനിക്ക് വലിയൊരു ട്രോമയാണ് അത് സമ്മാനിച്ചത്. അഞ്ച് മിനിറ്റോളം ദൈർഘ്യമുള്ളതായിരുന്നു ആ ചുംബന രംഗം. ദോ അഞ്ജാനെ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു ഈ അനുഭവം. അന്ന് തനിക്ക് 15 വയസും ബിസ്വജിത്തിന് 32 വയസുമായിരുന്നു. അന്ന് കുറേ കരഞ്ഞുവെന്നും രേഖ പറഞ്ഞു. ഈ സീനോടെ സിനിമ വലിയ വിവാദത്തിൽ പെട്ടിരുന്നു. എന്നാൽ, ഈ സീൻ സിനിമയിൽ നിന്നും ഒഴിവാക്കാൻ സംവിധായകൻ തയ്യാറായില്ല. ഇതേകുറിച്ച് നടനോട് ചോദിച്ചപ്പോൾ സംവിധായകൻ പറഞ്ഞത മാത്രമാണ് താൻ ചെയ്തതെന്നായിരുന്നു മറുപടിയെന്നും രേഖ കൂട്ടിച്ചേർത്തു.
Discussion about this post