സിയോൾ: 13 മക്കളെ പ്രസവിച്ച അമ്മമാർക്ക് പുരസ്‌കാരം നൽകി ദക്ഷിണ കൊറിയ. 13 മക്കളെ വീതം പ്രസവിച്ച രണ്ട് അമ്മമാർക്കാണ് ദക്ഷിണ കൊറിയ സിവിലിയൻ സർവീസ് മെഡലുകൾ നൽകി ആദരിച്ചിരിക്കുന്നത്. രാജ്യത്ത് ജനനനിരക്ക് കുത്തനെ കുറഞ്ഞ സാഹചര്യത്തിലാണ് അമ്മമാർക്ക് പുരസ്‌കാരം നൽകി ആദരിക്കാൻ ദക്ഷിണ കൊറിയ തീരുമാനിച്ചത്. ഒക്‌ടോബർ 10ന് സിയോളിലെ ഗ്ലാഡ് ഹോട്ടലിലാണ് പുരസ്‌കാരദാന ചടങ്ങ് നടന്നത്.
60 കാരിയായ ഇയോം ഗ്യേ, 59 കാരിയായ ലീ യോംഗ് മി എന്നിവരെയാണ് ദക്ഷിണ കൊറിയയുടെ ആരോഗ്യ മന്ത്രാലയം ആദരിച്ചത്. ഇയോം ഗ്യേക്ക് സിയോംങ്‌ന്യു മെഡലും ലീ യോംഗിന് സിവിൽ മെറിറ്റ് മെഡലുമാണ് സമ്മാനിച്ചത്. 1986 മുതൽ 2007 മുതലുള്ള വർഷങ്ങൾക്കിടെ എട്ട് പെൺകുട്ടികളും അഞ്ച് ആൺകുട്ടികളുമാണ് ഇയോമിന് ജനിച്ചത്. 20 വർഷം തുടർന്ന പ്രസവങ്ങൾ മൂലം ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ട്. എന്നാൽ, കുഞ്ഞ് ജനിക്കുമ്പോൾ ഉണ്ടാകുന്ന സന്തോഷം മറ്റെന്തിനേക്കാളു േവലുതാണ്. ഈ സന്തോഷം മറ്റാരേക്കാളും കൂടുതൽ താൻ അനുഭവിച്ചിട്ടുണ്ടെന്നും ഇയോം പ്രതികരിച്ചു.
തന്റെ 23-ാം വയസിലാണ് ലീ യോംഗ് ആദ്യ കുഞ്ഞിന് ജന്മം നൽകിയത്. 44-ാം വയസിലായിരുന്നു അവസാന പ്രസവം. 1980 കളിലും 2000 പ്രസവിക്കുമ്പോഴുണ്ടായ സാഹചര്യങ്ങൾക്ക് വ്യത്യാസം വന്നിട്ടുണ്ട്. അന്ന് മുതൽ ഇന്ന് വരെ ഗർഭിണികൾക്കും കുഞ്ഞുങ്ങൾക്കും ഒട്ടേറെ പദ്ധതികൾ മാറിമാറി വന്നിട്ടുണ്ടെന്നും പുരസ്‌കാരം ഏറ്റുവാങ്ങിക്കൊണ്ട് ലീ യോംഗ് പറഞ്ഞു.
Discussion about this post