കണ്ണൂർ: കണ്ണൂർ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ പൊതുവേദിയിൽ അപമാനിച്ചതിനെ തുടർന്ന് എ ഡി എം ആത്മഹത്യ ചെയ്ത കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കെ സുരേന്ദ്രൻ. തന്റെ ഫേസ്ബുക് പോസ്റ്റിലൂടെയാണ് പെട്രോൾ പമ്പിന് വേണ്ടി പി പി ദിവ്യ അനധികൃതമായി ഇടപെടൽ നടത്തി എന്ന വസ്തുത കെ സുരേന്ദ്രൻ പുറത്ത് കൊണ്ട് വന്നിരിക്കുന്നത്.
അദ്ദേഹത്തിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണ രൂപം
“ഇവിടെ നാം കാണാതെ പോകുന്ന ഒരു വസ്തുതയുണ്ട്. പെട്രോൾ പമ്പിന് അപേക്ഷിച്ചയാളും പി. പി. ദിവ്യയുടെ ഭർത്താവും ഏറ്റവും അടുത്ത സുഹൃത്തുക്കളാണ്. ഈ പമ്പു തന്നെ ദിവ്യയുടെ കുടുംബത്തിനുവേണ്ടിയാണോ എന്ന സംശയം ബലപ്പെടുകയാണ്.
നിയമങ്ങൾ ലംഘിച്ചുകൊണ്ടുള്ള അനുമതിക്കാണ് ദിവ്യ സമ്മർദ്ദം ചെലുത്തിയത് എന്ന സംശയം പരാതിക്കാരന്റെ വാക്കുകളിൽ ഒളിഞ്ഞുകിടപ്പുണ്ട്. റോഡിൽ വളവുള്ള സ്ഥലത്ത് സുരക്ഷാ കാരണങ്ങളാൽ പെട്രോൾ പമ്പ് അനുവദിക്കാനാവില്ല.
ട്രാൻസ്ഫർ ആയി പോകുന്ന പോക്കിൽ എ. ഡി. എമ്മിന് ഒരു പണി കൊടുത്തതായി സംശയിക്കാനുള്ള എല്ലാ ന്യായങ്ങളുമുണ്ട്. ക്ഷണിക്കാതെ യാത്രയയപ്പിനു വന്നതിനും പരാതിക്കും പിന്നിൽ ഗൂഡാലോചന മണക്കുന്നു. ശരിയായ അന്വേഷണം കേരളം ആഗ്രഹിക്കുന്നു.”
ഇതോടു കൂടെ എ ഡി എമ്മിന്റെ ആത്മഹത്യ മറ്റൊരു തലത്തിലേക്കാണ് പോകുന്നത് എന്ന് ഉറപ്പായിരിക്കുകയാണ്.
Discussion about this post