തിരുവനന്തപുരം : പി വി അൻവർ എംഎൽഎക്കെതിരെ വീണ്ടപം പോലീസ് കേസ്. ഷാജൻ സ്‌കറിയുടെ പരാതിയിലാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്. സമൂഹമാദ്ധ്യമങ്ങളിലൂടെ അപകീർത്തിപെടുത്തിയെന്ന പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഭാരതീയ ന്യായ് സംഹിത സെക്ഷൻ 196, 336, 340, 356 വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്.
സംരക്ഷണം ചെയ്ത വാർത്തകൾ പി.വി അൻവർ എഡിറ്റ് ചെയ്ത് മതസ്പർദ്ധ ഉണ്ടാക്കുന്ന വിധം പ്രചരിപ്പിച്ചെന്നും പരാതിയിൽ ആരോപിക്കുന്നു.
ഷാജൻ സ്‌കറിയ നേരത്തെ പരാതി നൽകിയിരുന്നു. എന്നാൽ പോലീസ് കേസെടുത്തിരുന്നില്ല. പരാതിക്കാരൻ കോടതിയെ സമീപിച്ചതിനെ തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
Discussion about this post