ന്യൂഡൽഹി: പുതിയ ബിഎംഡബ്യൂ ഐ7 ഇലക്ട്രിക് കാർ തേങ്ങ ഉടച്ച് വരവേറ്റ് ഇന്ത്യയിലെ ജർമ്മൻ അംബാസഡർ ഫിലിപ്പ് ആക്കർമാൻ. കാറിനുള്ളിൽ ദൃഷ്ടിദോഷം അകറ്റാനായി നാരങ്ങയും പച്ചമുളകും തൂക്കിയിട്ട ശേഷമായിരുന്നു തേങ്ങ ഉടച്ചത്.
ബോണറ്റിന് മുന്നിൽ ഔദ്യോഗിക ജർമൻ പതാക തൂക്കിയതിന് പിന്നാലെയാണ് അദ്ദേഹം പരമ്പരാഗത ഇന്ത്യൻ ആചാരം പ്രകാരം കാറിനെ സ്വീകരിച്ചത്. ഇന്ത്യൻ സംസ്‌കാരം പിന്തുടർന്ന ജർമ്മൻ അംബാസഡറെ പിന്തുണച്ചും വിമർശിച്ചും നിരവധി പേരാണ് രംഗത്തെത്തിത്.
ശൈത്യകാലത്ത് വായു മലിനീകരണം രൂക്ഷമാകുമെന്നും മലിനീകരണം കുറയ്ക്കുന്നതിന് നമ്മൾ സംഭാവന നൽകണമെന്ന് തോന്നിയതിനാലാണ് ഇലക്ട്രിക് കാർ വാങ്ങിയതെന്നും അംബാസഡർ പറഞ്ഞു. ഒരു ഇലക്ട്രോണിക് വെഹിക്കിൾ വേണമെന്ന് ആഗ്രഹമുണ്ടായിരുന്നു. തൻറെ ഓഫീസിൽ നിന്ന് അനുമതി ലഭിച്ചതോടെയാണ് ഇ-കാർ വാങ്ങിയതെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം ഇലക്ട്രിക് എസ്‌യുവി ഐ 7ൽ നിരവധി ആഡംബര ഫീച്ചറുകളുണ്ട്. 14.9 ഇഞ്ച് ഇൻട്രുമെന്റ് ക്ലസ്റ്ററും 12.3 ഇഞ്ച് ടച്ച് സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം എന്നിവയുണ്ട്. കൂടാതെ പിൻ സീറ്റ് യാത്രക്കാർക്കായി റൂഫിൽ 31.3 ഇഞ്ച് 8k ഫോൾഡബിൾ ഡിസ്‌പ്ലെയുമുണ്ട്. ഒറ്റ ചാർജിൽ 625 കിലോമീറ്റർ വരെ സഞ്ചാര ദൂരം നൽകുന്ന 101.7 kWh ബാറ്ററിയാണ് വാഹനത്തിൽ. 544 എച്ച്പി കരുത്തും 745 എൻഎം ടോർക്കുമുള്ള ഇലക്ട്രിക് മോട്ടറാണ് കാറിൽ ഉപയോഗിക്കുന്നത്.
Discussion about this post