ന്യൂഡൽഹി: കേന്ദ്രസർക്കാർ ജീവനക്കാർക്ക് ദീപാവലി സമ്മാനവുമായി മോദി സർക്കാർ. ക്ഷാമബത്ത ഉയർത്തി. ബുധനാഴ്ച ചേർന്ന കേന്ദ്രമന്ത്രിസഭാ യോഗത്തിലാണ് ക്ഷാമബത്ത വർദ്ധിപ്പിക്കാനുള്ള സർക്കാരിന്റെ തീരുമാനം.
മൂന്ന് ശതമാനത്തിന്റെ വർദ്ധനയാണ് ക്ഷാമബത്തയിൽ വരുത്തിയിരിക്കുന്നത്. ഇതോടെ ജീവനക്കാരുടെ ക്ഷാമബത്ത അടിസ്ഥാന ശമ്പളത്തിന്റെ 53 ശതമാനം ആയി വർദ്ധിക്കും. നേരത്തെ ഇത് 50 ശതമാനം ആയിരുന്നു. 25,200 രൂപ പ്രതിമാസം പെൻഷൻ ലഭിക്കുന്ന ജീവനക്കാരന്, ക്ഷാമബത്ത വർദ്ധിക്കുമ്പോൾ 26,712 രൂപ ലഭിക്കും. കേന്ദ്രസർക്കാരിന്റെ ഈ പുതിയ തീരുമാനം 1 കോടി ജീവനക്കാർക്കാണ് ഗുണം ചെയ്യുക.
ഈ മാസത്തെ ശമ്പളത്തിനൊപ്പം പുതിയ ക്ഷാമബയും ലഭിക്കും. ജൂലൈ 1 മുതൽ പുതിയ തീരുമാനം പ്രാബല്യത്തിൽ വന്നതായിട്ടാണ് കേന്ദ്രസർക്കാർ അറിയിച്ചിരിക്കുന്നത്. അതിനാൽ ജൂലൈ, ഓഗസ്റ്റ് , സെപ്തംബർ എന്നീ മാസങ്ങളിലെ ഉയർന്ന ക്ഷാമബത്തയും ജീവനക്കാർക്ക് ലഭ്യമാകും.
ഇക്കഴിഞ്ഞ മാർച്ചിലാണ് ഇതിന് മുൻപ് ക്ഷാമബത്ത വർദ്ധിപ്പിച്ചത്. നാല് ശതമാനം ആയിരുന്നു അന്ന് വർദ്ധനവ് ഉണ്ടാകുക. നേരത്തെ 46 ശതമാനം ആയിരുന്നു ക്ഷാമബത്ത ലഭിച്ചിരുന്നത്. നാല ശതമാനം വർദ്ധനവ് വന്നതോടെ ഇത് 50 ആകുകയായിരുന്നു.
Discussion about this post