ബീജിംഗ്: അമേരിക്കയിലേക്ക് രണ്ട് പാണ്ടകളെ അയച്ച് ചൈന. യുഎസുമായുള്ള നയതന്ത്രബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് രണ്ട് പാണ്ടകളെ അയച്ചതെന്നാണ് വിവരം. ചൈനയിലെ സിചുവാനിലെ ദുജിയാങ്യാൻ പാണ്ട ബേസിൽ നിന്നുള്ള ബാവോ ലി, ക്വിംഗ് ബാവോ എന്നീ പാണ്ടകളെയാണ് ഷീജിൻ പിങ് മുൻകൈയ്യെടുത്ത് അയച്ചത്.
‘പാണ്ട എക്‌സ്പ്രസ്’ എന്ന് പേരിട്ട ഫെഡ്എക്സ് കാർഗോ വിമാനത്തിലാണ് പാണ്ടകളെ അമേരിക്കയിലേക്ക് പാക്ക് ചെയ്ത് അയച്ചത്. ഇവയെ 30 ദിവസത്തെ ക്വാറന്റൈനിൽ ആക്കും.യുഎസുമായി ഇണങ്ങിയശേഷം 2025 ജനുവരി 10 മുതലേ മൃഗശാലയിലൂടെ ആളുകൾക്ക് പാണ്ടകളെ കാണാനാകൂ. നയതന്ത്ര ബന്ധത്തിൻറെ ഭാഗമായി ഇനി വരുന്ന 10 വർഷക്കാലത്തേക്ക് ഈ പാണ്ടകൾ വാഷിംഗ്ടൺ ഡിസിയിലെ സ്മിത്സോണിയൻ ദേശീയ മൃഗശാലയിൽ ആയിരിക്കും താമസിക്കുക.
ഇതിന് മുൻപും പാണ്ടകളെ അയച്ച രാജ്യമാണ് ചൈന,1941 -ലാണ് ചൈന ആദ്യമായി പാണ്ടകളെ നയതന്ത്ര ബന്ധത്തിനായി ഉപയോഗിച്ചത്. പിന്നീട് 1970 -ൽ, യുഎസ് പ്രസിഡന്റ് നിക്‌സണിന്റെ ചൈന സന്ദർശനത്തിന് ശേഷമായിരുന്നു ഇത്. അന്ന് മാവോ സേ തുങാണ് പാണ്ടകളെ അമേരിക്കൻ മൃഗശാലയിലേക്ക് അയച്ച് നൽകിയത്.
Discussion about this post