ഇന്ത്യയിൽ ഏറെ ആരാധകരുള്ള മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ മോഡൽ കാറാണ് മഗീന്ദ്ര ഥാർ. അന്താരാഷ്ട്ര വിപണികളിൽ ഈ എസ്.യുവി വിൽക്കപ്പെടുന്നില്ലെങ്കിലും പുറം രാജ്യക്കാരും ഈ കാറിനെ ഏറെ ഇഷ്ടപ്പെടുന്നു. അടുത്തിടെ ഥാറിനെ കുറച്ചുകൂടി വിപുലീകരിച്ച് കൂടുതൽ സവിശേഷതകളോടെ അഞ്ച് ഡോർ ഥാർ കമ്പനി അവതരിപ്പിച്ചിരുന്നു.
ഏറെ ജനപ്രീതിയുള്ള മറ്റൊരു മോഡലാണ് മഹീന്ദ്ര ലൊലേറോയ കരുത്തുറ്റ ബൽഡ് ക്വാളിറ്റിയ്ക്ക് ഏറെ പേര് കേട്ട ഈ എസ്.യുവി സാധാരണക്കാരുടെ ഫോർച്യൂണറെന്നാണ് അറിയപ്പെടുന്നത്. നവബറിൽ ഇതിന്റെ വിപുലീകരിച്ച പതിവ് ഇറങ്ങാനിരിക്കുകയാണ്.
കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും രണ്ട് മോഡലുകളുടെയും ഫാൻസിനിടയിൽ മറ്റൊരു കാറാണ് ഇപ്പോൾ വൈറലാവുന്നത്. ചൈനീസ് വാഹനമാണ് ചർച്ചയാവുന്നക്. മഹീന്ദ്ര ഥാറിന്റെയും മഹീന്ദ്ര ബൊലേറോയുടെയും മിശ്രിതം പോലെ തോന്നിക്കുന്ന വാഹനമാണ് ചർച്ചയാവുന്നത്. ചൈനീസ് വാഹനനിർമ്മാതാക്കളായ ബിഎഐസിയുടെ BAIC BJ$0 പ്ലസ് എന്ന മോഡലാണ് ഈ കോപ്പിയടി വീരൻ. BJ$) SUV എന്ന മോഡലിന്റെ പതിപ്പാണ് ഇത്. ലോകമെമ്പാടുമുള്ള ജനപ്രിയ മോഡൽ കാറുകളിൽ നിന്ന് കടം കൊണ്ട് വാഹനങ്ങൾ നിർമ്മിക്കുന്നതിൽ ഏറെ പേരുകേട്ട കമ്പനിയായതിനാൽ ബിഎഐസിയുടെ അടുത്ത് നിന്നും ഇതിൽ കൂടുതൽ പ്രതീക്ഷിക്കുന്നില്ലെന്നാണ് ഥാർ ആരാധകർ പറയുന്നത്. ചൈനീസ് ഥാർ എന്നാണേ്രത ആളുകൾ പോലും ഈ മോഡലിനെ പരിഹസിച്ച് വിളിക്കുന്നത്.
Discussion about this post