കൊല്ലം: കുണ്ടറയിലെ കടകളിൽ കള്ളനോട്ട് നൽകി സാധനങ്ങൾ വാങ്ങിയ വ്യാപാരികളെ പറ്റിച്ച പത്തനാപുരം സ്വദേശിക്കായി തിരച്ചിൽ ഊർജ്ജിതം. പത്തനാപുരം സ്വദേശി അബ്ദുൾ റഷീദിനെതിരെയാണ് അന്വേഷണം നടക്കുന്നത്. നേരത്തെയും കള്ളനോട്ട് കേസിൽ പ്രതിയാണ് ഇയാൾ.
വീട്ടിൽ ലാപ്‌ടോപ്പും പ്രിന്ററും ഉപയോഗിച്ച് കള്ളനോട്ട് സ്വയം അച്ചടിക്കുന്നതാണ് അബ്ദുൾ റഷീദിന്റെ രീതി. ഇയാൾ കടയിലെത്തി കള്ളനോട്ട് നൽകി സാധനങ്ങൾ വാങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.
500 രൂപയുടെ കള്ളനോട്ടുകളുമായി ഇയാൾ നാല് കടകളിലെത്തി. സാധനങ്ങൾ വാങ്ങി പെട്ടെന്ന് മടങ്ങ്. നോട്ടിൽ റിസർവ്വ് ബാങ്ക് എന്നെഴുതിയതിന്റെ സ്‌പെല്ലിംഗ് പോലും തെറ്റായിരുന്നു. സംഭവത്തിന് ശേഷം ഒളിവിൽ പോയ അബ്ദുൾ റഷീദിന് വേണ്ടിയാണിപ്പോൾ തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുന്നത്.
Discussion about this post