കണ്ണൂർ: എഡിഎം നവീൻ ബാബു ജീവനൊടുക്കിയത് ക്രൂരമായ മാനസിക പീഡനത്തെ തുടർന്നാണെന്ന് സിപിഎം നേതാവും മുൻ മന്ത്രിയുമായ ജി സുധാകരൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. നവീൻ ബാബുവിന് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ നേരുകയാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ക്രൂരമായ മാനസിക പീഡനം കാരണം ഒടുങ്ങാത്ത മാനസിക വ്യഥ താങ്ങാനാവാതെ ഈ ലോകത്തോട് വിടപറഞ്ഞ നവീൻ ബാബുവിന് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ .അദ്ദേഹത്തിന്റെ ദുഃഖാർത്തരായ കുടുംബത്തോടൊപ്പം ദുഃഖം പങ്കിടിന്നു- ജി സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചു.
അതേസമയം നവീൻ ബാബുവിന്റെ ഭൗതിക ദേഹം സംസ്‌കരിച്ചു. നാല മണിയോടെ വീട്ടുവളപ്പിൽ ആയിരുന്നു സംസ്‌കാര ചടങ്ങുകൾ പൂർത്തിയായത്. വീട്ടിലും കളക്ടറേറ്റിലും പൊതുദർശനത്തിന് വച്ച ശേഷം ആയിരുന്നു സംസ്‌കാരം. വീട്ടിലും കളക്ടറേറ്റിലും നിരവധി പേരാണ് നവീൻ ബാബുവിനെ കാണാൻ എത്തിയത്. റവന്യൂമന്ത്രി കെ രാജൻ, ആരോഗ്യമന്ത്രി വീണാ ജോർജ്, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ എന്നിവർ സംസ്‌കാര ചടങ്ങുകളിൽ പങ്കെടുത്തു.
Discussion about this post