ഏത് ബാങ്കിൽ നിന്നാണ് പലിശയ്ക്ക് വായ്പ എടുത്തത്? പലിശ നിരക്കിൽ ഉടനെ മാറ്റം വരുത്തുന്നതായി റിപ്പോർട്ട്. എംസിഎൽആർ പ്രകാരമുള്ള വായ്പകളുടെ പലിശ നിരക്കുകളാണ് പരിഷ്‌കരിച്ചിരിക്കുന്നത്. എസ്ബിഐ, ബാങ്ക് ഓഫ് ബറോഡ, പഞ്ചാബ് നാഷണൽ ബാങ്ക്, ഐഡിബിഐ , കാനറ, യെസ് എന്നീ ബാാങ്കുകളിലാണ് പലിശയിൽ മാറ്റം വരുത്തിയിരിക്കുന്നത്.
എസ്ബിഐ ഒരു മാസത്തേക്കുള്ള വായ്പകളുടെ പലിശ നിരക്ക് കുറച്ചിട്ടുണ്ട്. 8.45 ശതമാനമായിരുന്നു പലിശ. അത് 8.2 ശതമാനം ആയി കുറച്ചിട്ടുണ്ട്. പെട്ടെന്നുള്ള ആവശ്യങ്ങൾക്ക് വായ്പ എടുത്തവർത്ത് ഇത് വളരെ യധികം ഗുണം ചെയ്യും .
3 മാസത്തേക്ക് 8.5 ശതമാനം, 6 മാസത്തേക്ക് 8.85 ശതമാനം, 1 വർഷത്തേക്ക് 8.95 ശതമാനം 2 വർഷത്തേക്ക് 9.05 ശതമാനം, 3 വർഷത്തേക്ക് 9.1 ശതമാനം എന്നിങ്ങനെ എസ്ബിഐയുടെ എംസിഎൽആർ അടിസ്ഥാനമാക്കിയുള്ള മറ്റ് വായ്പകളുടെ പലിശ നിരക്ക് മാറ്റമില്ലാതെ തന്നെ തുടരും.
അതേസമയം ബാങ്ക് ഓഫ് ബറോഡ വായ്പകളുടെ പലിശ നിരക്ക് കൂട്ടിയിട്ടുണ്ട്. 8.75 ആണ് പലിശ നിരക്ക് കൂട്ടിയിരിക്കുന്നത്.
ഒറ്റരാത്രിയിലേക്കുള്ള വായ്പകളുടെ പലിശ നിരക്ക് 8.15% ആണ്. ഒരു മാസത്തേക്ക് 8.35 ശതമാനം മൂന്ന് മാസത്തെ നിരക്ക് 8.50 ശതമാനം, ഒരു വർഷത്തെ നിരക്ക് 8.95% ആണ്.
പഞ്ചാബ് നാഷണൽ ബാങ്കിൻറെ ഒറ്റ രാത്രിയിലേക്കുള്ള വായ്പകളുടെ പലിശ നിരക്ക് 8.30% ആണ്. ഒരു മാസത്തേക്ക് 8.40ശതമാനവും മൂന്ന് മാസത്തെ നിരക്ക് 8.60 ശതമാനവും ആണ്. ഒരു വർഷത്തെക്ക് 8.95% ആണ്.
ഐഡിബിഐ ബാങ്കിൻറെ ഒറ്റ രാത്രിയിലേക്കുള്ള വായ്പകളുടെ ഏറ്റവും പുതിയ എംസിഎൽആർ 8.40% ആണ്. ഒരു മാസത്തേക്ക് 8.55% , മൂന്ന് മാസത്തെ എംസിഎൽആർ നിരക്ക് 8.85 ശതമാനവും ആറ് മാസത്തേത് 9.10 ശതമാനവും ആണ്. ഒരു വർഷത്തെ എംസിഎൽആർ 9.15% ആണ്.
കാനറ ബാങ്കിൻറെ ഒറ്റ രാത്രിയിലേക്കുള്ള വായ്പകളുടെ പലിശ നിരക്ക് 8.30% ആണ്. ഒരു മാസത്തെ നിരക്ക് 8.40 ശതമാനവും മൂന്ന് മാസത്തെ നിരക്ക് 8.50ശതമാനം , ആറ് മാസത്തേക്ക് 8.85 ശതമാനവും ഒരു വർഷത്തെ നിരക്ക് 9.05% ശതമാനവും ആണ്.
യെസ് ബാങ്കിൻറെ രാത്രിയിലേക്കുള്ള വായ്പകളുടെ പലിശ 9.20% ആണ്. ഒരു മാസത്തേക്ക് എംസിഎൽആർ അടിസ്ഥാനമാക്കിയുള്ള വായ്പാ നിരക്ക് 9.55% ആണ്. മൂന്ന് മാസത്തെ നിരക്ക് 10.20% ആണ്.
Discussion about this post