വയനാട്: വയനാട് ലോക്‌സഭാ മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർത്ഥിയായി നടി ഖുശ്ബുവിന്റെ പേര് പരിഗണനയിൽ. സ്ഥാനാർത്ഥി നിർണയത്തിന്റെ അന്തിമ പട്ടികയിൽ ഖുശ്ബുവും ഉൾപ്പെട്ടതായാണ് വിവരം. ഖുശ്ഖുവിന്റെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് കേന്ദ്ര നേതൃത്വം സംസ്ഥാന ഘടകത്തോട് അഭിപ്രായം ചോദിച്ചിട്ടുണ്ട്.
നിലവിൽ ബിജെപി തമിഴ്‌നാട് ഘടകത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്ന ഖുശ്ബു ദേശീയ രാഷ്ട്രീയത്തിൽ സജീവമാകുന്നതിന്റെ മുന്നോടിയായാണ് വയനാട്ടിലെ സ്ഥാനാർത്ഥിത്വം.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ രണ്ടിടത്ത് മത്സരിച്ച രാഹുൽ ഗാന്ധി വയനാടൊഴിഞ്ഞതോടെയാണ് ഉപതിരഞ്ഞെടുപ്പിന് വഴിവച്ചത്. സഹോദരി പ്രിയങ്ക വാദ്രയെയാണ് കോൺഗ്രസ് വയനാട്ടിൽ സ്ഥാനാർത്ഥിയാക്കുന്നത്. മുതിർന്ന നേതാക്കൾ പലരും സംസ്ഥാനത്തുണ്ടായിട്ടും പ്രിയങ്കക്ക് തന്നെ സ്ഥാനാർത്ഥിത്വം നൽകിയതിൽ പാർട്ടിയിൽ തന്നെ പുകച്ചിലുണ്ടായിട്ടുണ്ട്. ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെടുന്ന സ്ഥാനാർത്ഥിയെ തന്നെ വയനാട്ടിൽ ബിജെപി കളത്തിലേക്കിറക്കുന്നതോടെ, കോൺഗ്രസിന്റെ കുടുംബ രാഷ്ട്രീയത്തിന് വയനാട്ടിൽ വിള്ളൽ ഉറപ്പായിക്കഴിഞ്ഞു.
Discussion about this post