കണ്ണൂർ: പൊതുവേദിയിൽ അപമാനിച്ചതിനെ തുടർന്ന് എ ഡി എം ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട കേസിൽ മുൻകൂർ ജാമ്യത്തിന് ശ്രമം തുടങ്ങി മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ. ആത്മഹത്യാ പ്രേരണകുറ്റം ചുമത്തി എടുത്ത കേസ് ജാമ്യമില്ലാ വകുപ്പ് പ്രകാരമായതിനാലാണ് ഇങ്ങനെയൊരു നീക്കവുമായി ദിവ്യ മുന്നോട്ട് പോകുന്നത്.
എഡിഎം നവീൻ ബാബുവിനെതിരെ പരസ്യ അധിക്ഷേപം നടത്തിയ പി.പി.ദിവ്യ ഹൈക്കോടതിയിലാണ് മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നത് . ജാമ്യമില്ലാവകുപ്പായതിനാല്‍ വൈകാതെ അറസ്റ്റിന് സാധ്യതയുണ്ടെന്ന സൂചനയെത്തുടര്‍ന്നാണ് ദിവ്യയുടെ നീക്കം. 10 വര്‍ഷംവരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്.
എഡിഎം നവീൻ ബാബുവിനെതിരെ പരസ്യ അധിക്ഷേപം നടത്തിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യയെ കഴിഞ്ഞ ദിവസം അധ്യക്ഷ പദവിയില്‍ നിന്ന് പുറത്താക്കിയിരുന്നു. ആദ്യ ദിവസങ്ങളിൽ പിന്തുണയുമായി വന്ന സി പി എം ജനരോഷത്തിന് ശമനമില്ലെന്ന് കണ്ടാണ് നടപടിയെടുക്കാൻ നിർബന്ധിതമായത്. എന്നാൽ പാർട്ടി തള്ളി പറഞ്ഞപ്പോഴും തന്റേത് ഉദ്ദേശ്യശുദ്ധിയാണെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് പി പി ദിവ്യ. അതേസമയം നിയമപരമായി തന്റെ നിരപരാധിത്വം തെളിയിക്കുമെന്നും അവർ അവകാശവാദം ഉന്നയിക്കുന്നുണ്ട്.
Discussion about this post