ന്യൂഡൽഹി : ബിഎസ്എൻഎൽ ഉപഭോക്തകൾക്ക് ഇതാ സന്തോഷവാർത്ത. ദിവസവും ബിഎസ്എൻഎൽ ഉപഭോക്തകൾക്ക് നല്ല വാർത്തകളാണ് പുറത്ത് വിടുന്നത്. ഇത്തവണ ബിഎസ്എൻഎൽ 5 ജി കാത്തിരിക്കുന്നവർക്കാണ് സന്തോഷവാർത്ത എത്തിയിരിക്കുന്നത്. സമ്പൂർണ 4 ജി എന്നതിൽ നിന്ന് അതിവേഗം തന്നെ 5 ജിലേക്കും എത്തും എന്നാണ് കേന്ദ്ര ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറയുന്നത്.
5 ജി നെറ്റ് വർക്ക് സ്ഥാപിക്കാനുള്ള എല്ലാ ഒരുക്കങ്ങളും ബിഎസ്എൻഎൽ പൂർത്തിയാക്കി എന്നാണ് ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു. 2025 ജൂണിൽ 5ജിലേക്ക് മാറും . സ്വന്തം 5ജി ടെക്‌നോളജിയുള്ള ആറാമത്തെ മാത്രം രാജ്യമാകാനാണ് ഇന്ത്യയൊരുങ്ങുന്നത്’- എന്നും കേന്ദ്ര ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ കൂട്ടിച്ചേർത്തു. ബിഎസ്എൻഎൽ 4ജി പൂർത്തീകരണം വൈകുമെന്നുള്ള അഭ്യൂഹങ്ങൾക്കുള്ള മറുപടി കൂടിയാണ് മന്ത്രി നൽകിയത്.
അതേസമയം കഴിഞ്ഞ ദിവസം ബിഎസ്എൻഎൽ 4 ജി കൃത്യസമയത്ത് തന്നെ എത്തുമെന്ന് ടാറ്റ കൺസൾട്ടൻസി സർവീസ് വ്യക്തമാക്കിയിരുന്നു. 4 ജി സേവനം വൈകുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ടിസിഎസ് പ്രഖ്യാപനവുമായി രംഗത്ത് വന്നത്. ടാറ്റ കൺസൾട്ടൻസ് സർവീസ് ഉൾപ്പെടുന്ന കൺസോഷ്യമാണ് ബിഎസ്എൻഎല്ലിൻറെ 4ജി നെറ്റ്വർക്ക് വ്യാപനം നടത്തുന്നത്.
അടുത്ത വർഷം ഏപ്രിൽ-മെയ് മാസത്തോടെ 1 ലക്ഷം 4ജി ബിഎസ്എൻഎൽ ടവറുകളാണ് ലക്ഷ്യം. ഇന്നലെ വരെ 38,300 4ജി സൈറ്റുകൾ പൂർത്തിയായി. 75000 ടവറുകൾ ഈ വർഷം അവസാനത്തോടെ പൂർത്തിയാകും. തദ്ദേശീയമായി വികസിപ്പിച്ച 4ജി നെറ്റ്‌വർക്കിലാണ് ബിഎസ്എൻഎൽ 4ജി ടവറുകൾ സ്ഥാപിക്കുന്നത്.
പലർക്കും നെറ്റ് വർക്ക് ലഭിക്കുന്നില്ലെന്നുള്ള പരാതി ഉയരുന്നുണ്ട് . നെറ്റ് കിട്ടാത്തത് താൽക്കാലിക പ്രശ്നം മാത്രമാണ്. 4ജി നെറ്റ്വർക്കിലേക്കുള്ള അപ്‌ഗ്രേഡിംഗ് നടക്കുന്നതിനാലാണ് പലയിടങ്ങളിലും ബിഎസ്എൻഎൽ നെറ്റ്വർക്കിൽ സാങ്കേതിക പ്രശ്നങ്ങൾ അനുഭവിക്കേണ്ടി വരുന്നത് എന്നും കമ്പനി വിശദമാക്കിയിരുന്നു.
Discussion about this post