റാഞ്ചി : ഝാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിൽ 100 വയസ്സ് മുകളിൽ പ്രായമുള്ള 900 വോട്ടർമാർ . സംസ്ഥാനത്ത് നവംബർ 13 നാണ് ആദ്യ ഘട്ട വോട്ടെടുപ്പ്. തിരഞ്ഞെടുപ്പിൽ 462 പുരുഷ വോട്ടർമാരും 533 സ്ത്രീ വോട്ടർമാരടക്കം 100 വയസ്സിന് മുകളിൽ പ്രായമുള്ള 995 വോട്ടർമാർക്ക് വോട്ട് ചെയ്യാൻ അർഹയുണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
രണ്ട് ഘട്ടങ്ങളിലായാണ് ഝാർഖണ്ഡിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. നവംബർ 13 ആദ്യ ഘട്ട വോട്ടെടുപ്പും നവംബർ 20 ന് രണ്ടാം ഘട്ട വോട്ടെടുപ്പും നടക്കു. വോട്ടെണ്ണൽ നവംബർ 23 നാണ്. ആദ്യഘട്ടത്തിൽ 43 നിമയമസഭാ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്.
വോട്ടർ പട്ടിക അനുസരിച്ച് ഝാർഖണ്ഡിൽ ആകെ 2,60 കോടി വോട്ടർമാരാണുള്ളത്. അവരിൽ 1.13 ലക്ഷം പേർ 85 വയസ്സിനു മുകളിൽ പ്രായമുള്ള മുതിർന്ന പൗരൻമാരാണ്. 11.84 ലക്ഷം കന്നി വോട്ടർമാരും 1.13 ലക്ഷം വികലാംഗകരുമാണ്.
Discussion about this post