ന്യൂഡൽഹി : 16 -ാം മത് ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യയിലേക്ക്. റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിന്റെ ക്ഷണപ്രകാരമാണ് മോദി റഷ്യ സന്ദർശിക്കാൻ പോവുന്നത്. ഒക്ടോബർ 22 , 23 തീയതികളിലാണ് കസാനിൽ ഉച്ചകോടി.
റഷ്യൻ സന്ദർശനത്തിനിടെ പ്രധാനമന്ത്രി പുടിനുമായി ഉഭയകക്ഷി ചർച്ച നടത്തും. ജസ്റ്റ് ഗ്ലോബൽ ഡെവലപ്മെന്റിനും സെക്യൂരിറ്റിക്കും വേണ്ടിയുള്ള ബഹുരാഷ്ട്രവാദം ശക്തിപ്പെടുത്തൽ’ എന്ന പ്രമേയത്തിലുള്ളതാണ് ഉച്ചകോടി. പ്രധാന ആഗോള വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനുള്ള ഒരു പ്രധാന വേദി നേതാക്കൾക്ക് നൽകുമെന്ന് വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക അറിയിപ്പിൽ അറിയിച്ചു.
പ്രധാനമന്ത്രിയുടെ ഈ വർഷത്തെ രണ്ടാമത്തെ റഷ്യ സന്ദർശനമാണിത്. ഇരുപത്തിരണ്ടാം ഇന്ത്യ റഷ്യ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കനായാണ് മോദി റഷ്യയിലേക്ക് പോയത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അടുത്ത സുഹൃത്ത് എന്ന് വ്ളാഡിമിർ പുടിൻ വിശേഷിപ്പിച്ചിരുന്നു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി നടത്തിയ ചർച്ചയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ‘അടുത്ത സുഹൃത്ത്’ എന്ന് വിശേഷിപ്പിച്ചത്. റഷ്യയിലെ കസാനിൽ നടക്കാനിരിക്കുന്ന ബ്രിക്സ് (ബ്രസീൽ-റഷ്യ-ഇന്ത്യ-ചൈന-ദക്ഷിണാഫ്രിക്ക) ഉച്ചകോടിക്കിടെ പ്രത്യേക കൂടിക്കാഴ്ചയ്ക്ക് പുടിൻ പ്രധാനമന്ത്രി മോദിയെ ഔപചാരികമായി ക്ഷണിക്കുകയും ചെയ്തിരുന്നു.
Discussion about this post