മറന്നുപോയ ഒരു സുന്ദരനിമിഷത്തെ കുറിച്ച് പറയുന്ന മോഹൻലാലിന്റെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ആ സുന്ദരനിമിഷം എന്നത് താരത്തിന്റെ വിവാഹ വാർഷിക ദിനമാണ്. ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കാത്ത ആളായിരുന്നോ ഞാൻ എന്നോർത്ത് അന്ന് ഞാൻ ഒരുപാട് വിഷമിച്ചു . ചെറിയ ചെറിയ കാര്യങ്ങളാണല്ലോ നമുടെ ജീവിതത്തിലെ വലിയ സന്തോഷം എന്ന് മോഹൻലാൽ പറഞ്ഞു.
ഒരു ദിവസം ഞാൻ ദുബായിലേക്ക് പോകുകയാണ്. കാറിൽ എന്നെ എയർപോർട്ടിൽ വിട്ടതിന് ശേഷം എന്റെ ഭാര്യ സുചിത്ര തിരിച്ചുപോയി. ഞാൻ അകത്ത് കയറി, ആ ലോഞ്ചിൽ ഇരിക്കുമ്പോൾ എനിക്കൊരു കോൾ വന്നു, അത് സുചിത്രയായിരുന്നു. ‘ഞാൻ നിങ്ങളുടെ ബാഗിൽ ഒരു സാധനം വച്ചിട്ടുണ്ട്. അതെടുത്ത് നോക്കു’ എന്ന് പറഞ്ഞു, എന്താണ് എന്ന് ചോദിച്ചപ്പോൾ, നോക്കൂ എന്ന് പറഞ്ഞ് കോൾ കട്ടായി.
എന്റെ കൈയ്യിലുണ്ടായിരുന്ന ബാഗ് ഞാൻ തുറന്ന് നോക്കി, അതിലൊരു ഗിഫ്റ്റ് ഉണ്ടായിരുന്നു. അത് തുറന്ന് നോക്കിയപ്പോൾ ഒരു റിംഗ്, കൂടെ ഒരു കുറിപ്പും. ‘ഈ ദിവസമെങ്കിലും മറക്കാതിരിക്കു, ഇന്ന് നമ്മുടെ വെഡ്ഡിംഗ് ആനിവേഴ്സറിയാണ്’ എന്നായിരുന്നു അതിലെഴുതിയിരുന്നത്. എനിക്ക് വല്ലാത്ത സങ്കടം തോന്നി. ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കാത്ത ആളായിരുന്നോ ഞാൻ എന്നോർത്താണ് വിഷമം തോന്നിയത്. ഇത്തരം ചെറിയ ചെറിയ കാര്യങ്ങളാണല്ലോ നമ്മുടെ വലിയ സന്തോഷം. അതിന് ശേഷം ഇതുവരെ ആ ദിവസം ഞാൻ മറന്നിട്ടില്ല’ മോഹൻലാൽ പറഞ്ഞു
മലയാളികളുടെ പ്രിയപ്പെട്ട ദമ്പതികളാണ് മോഹൻലാലും സുചിത്രയും. മോഹൻലാലിന്റെ പിറന്നാൾ ആഘോഷിച്ച വീഡിയോകൾ എല്ലാം സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. സുചിത്ര താരത്തിന് മധുരം നൽകുന്ന ഫോട്ടകൾ അന്ന് സോഷ്യൽ മീഡിയയിൽ ഒരു തരംഗം തന്നെയാണ് സൃഷ്ടിച്ചത്.
Discussion about this post