ന്യൂഡൽഹി: പ്രപഞ്ചത്തിൽ അന്യഗ്രഹ ജീവികളെ കണ്ടെത്തിയെന്ന നിർണായക വെളിപ്പെടുത്തലുമായി ചലച്ചിത്രകാരൻ. നാസയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഡോക്യുമെന്ററി സംവിധായകൻ സൈമൺ ഹോളണ്ട് ആണ് നിർണായക വെളിപ്പെടുത്തൽ നടത്തിയത്. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകും എന്നും അദ്ദേഹം പറഞ്ഞു.
അടുത്തിടെ അന്യഗ്രഹജീവികളെക്കുറിച്ച് ഓക്‌സ്ഫഡ് സർവ്വകലാശാല ഫണ്ട് ചെയ്ത ഒരു ഗവേഷണം നടന്നിരുന്നു. ഇതിലാണ് അന്യഗ്രഹ ജീവികളെ കണ്ടെത്തിയിരിക്കുന്നത്. ഭൂമിയിലുള്ള ടെലിസ്‌കോപ്പുകൾ ഉപയോഗിച്ച് നടത്തിയ നിരീക്ഷണത്തിൽ ആണ് അന്യഗ്രഹ ജീവികളെ കണ്ടെത്തിയിരിക്കുന്നത് എന്നും അദ്ദേഹം വെളിപ്പെടുത്തുന്നു.
അന്യഗ്രഹ ജീവികളെ കണ്ടെത്തുന്നതിനായി നടത്തിയ ഗവേഷണത്തിനിടെ ക്ഷീരപഥത്തിൽ നിന്നും റേഡിയോ സിഗ്നൽ ലഭിച്ചിരുന്നു. ഇതാണ് അന്യഗ്രഹ ജീവികൾ ഉണ്ടെന്നതിനുള്ള പ്രധാന തെളിവ്. പ്രോക്‌സിമ സെഞ്ചുറി നക്ഷത്തിന് ചുറ്റുമുള്ള മേഖലയിൽ നിന്നാണ് സിഗ്നൽ ലഭിച്ചത്. 5 മണിക്കൂർ നേരം ദൈർഘ്യം ഉണ്ടായിരുന്നു. ഭൂമിയിൽ നിന്നും 4.2 പ്രകാശവർഷം അകലെയുള്ള നക്ഷത്രമാണ് പ്രോക്‌സിമ സെഞ്ചുറി. അതിനാൽ സിഗ്നലിന്റെ യഥാർത്ഥ ഉത്ഭവ സ്ഥാനം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. 5 വർഷം മുൻപ് ഏപ്രിലിൽ ആണ് സിഗ്നൽ കണ്ടെത്തിയത് എന്നും അദ്ദേഹം വ്യക്തമാക്കുന്നു.
Discussion about this post