എറണാകുളം: വാപ്പയുടെ രണ്ടാം വിവാഹത്തിൽ പങ്കെടുത്തതിനെക്കുറിച്ച് വ്യക്തമാക്കി നടി അനാർക്കലി മരിക്കാർ. ശരിയെന്ന് തോന്നിയത് കൊണ്ടാണ് വിവാഹ ചടങ്ങിന് താൻ പോയത്. എന്നാൽ കുടുംബത്തിലെ പലർക്കും ഇത് ഇഷ്ടമായില്ല എന്നും നടി പറഞ്ഞു. സ്വകാര്യമാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു നടിയുടെ പ്രതികരണം. പിതാവിന്റെ രണ്ടാം വിവാഹത്തിൽ നടി പങ്കെടുത്തത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ച ആയിരുന്നു.
ഞാൻ വാപ്പയുടെ രണ്ടാം വിവാഹത്തിന് പോയത് കുടുംബത്തിലെ പലർക്കും ഇഷ്ടമായില്ല. പലരും അതൃപ്തി തുറന്നുപറഞ്ഞു. വിവാഹ മോചനം എന്നത് ഉമ്മയും വാപ്പയും ചേർന്ന് എടുത്ത തീരുമാനം ആണ്. ഇതിന് ശേഷം വേറെ വിവാഹം കഴിക്കുന്നതിൽ ഉമ്മയ്ക്ക് ഒരു പരാതിയും ഇല്ല. എനിക്ക് രണ്ട് പേരും ഒരുപോലെയാണ്. അതുകൊണ്ട് തന്നെ ഇരുവർക്കുമൊപ്പം നിൽക്കേണ്ടത് എന്റെ കടമയാണ്. വാപ്പ പുതിയൊരു ജീവിതത്തിലേക്ക് കടക്കുകയാണ്. ഈ വേളയിൽ അദ്ദേഹത്തിനൊപ്പം ഉണ്ടാകുക എന്നത് എന്റെ കർത്തവ്യം ആണ്. അതാണ് ശരി. അതുകൊണ്ട് തന്നെയാണ് വിവാഹ ചടങ്ങിൽ പങ്കെടുത്തത് എന്നും അനാർക്കലി മരിക്കാർ കൂട്ടിച്ചേർത്തു.
ഞാനും ഉമ്മയും നല്ല സുഹൃത്തുക്കളാണ്. അതുകൊണ്ട് തന്നെ എല്ലാ കാര്യങ്ങളെക്കുറിച്ചും ഉമ്മയോട് സംസാരിക്കും. ഒരു കാര്യം ഉമ്മയോട് പറഞ്ഞാൽ ചേരുന്നതാണെങ്കിൽ അനുകൂലിയ്ക്കും അല്ലെങ്കിൽ അത് വേണ്ടെന്ന് പറയും. എല്ലായ്‌പ്പോഴും സ്വന്തം വഴിയിലൂടെ സഞ്ചരിക്കുന്ന വ്യക്തിയാണ് താൻ. ചെറിയൊരു അടുപ്പം ഒരാളോട് ഉണ്ടായിരുന്നു. എന്നാൽ താൻ മുടി ബോബ് ചെയ്തത് അദ്ദേഹത്തിന് ഇഷ്ടമായില്ല. ഇതേ തുടർന്ന് അദ്ദേഹം തന്നോട് ബായ് പറഞ്ഞു. ഇന്നാണ് ആ സംഭവം എങ്കിൽ മുടി വളരും എന്നൊക്കെ പറഞ്ഞ് ആ ബന്ധം തുടരാൻ ശ്രമിച്ചേനെ. എന്നാൽ അന്ന് നീ പോയാൽ വേറൊരുത്തൻ എന്ന കാഴ്ചപ്പാട് ആയിരുന്നു എന്നും അനാർക്കലി വ്യക്തമാക്കി.
Discussion about this post