ചില ആളുകളെ ശ്രദ്ധിച്ചിട്ടുണ്ടോ….. ? എല്ലാവരുടെയും ശ്രദ്ധ പിടിച്ചു പറ്റാൻ കിടന്ന് പരിശ്രമിക്കുന്നത്. അതിനായി എന്ത് കൊമാളിത്തരവും കാണിക്കാൻ ഇവർ മടികാണിക്കുകയില്ല. അമിതമായി വൈകാരിക പ്രകടനങ്ങൾ നടത്തുക, രൂപഭാവത്തിൽ ശ്രദ്ധ കാണിക്കുക , എല്ലാവരോടും നല്ല സ്‌നേഹമാണെന്ന് കാണിക്കുക എന്നിങ്ങനെയാണ് ഈ സ്വഭാവമുള്ളവർ കാണിക്കുന്നത്. ഇതിനെ പറയുന്ന പേരാണ് ഹിസ്ട്രിയോണിക് പേഴ്‌സണാലിറ്റി ഡിസോർഡർ . ഇതൊരു മാനസിക വൈകല്യത്തിന്റെ ലക്ഷണങ്ങളാണ് എന്ന് പലർക്കും അറിയില്ല എന്നതാണ് സത്യം.
ഇത് സാധാരണയായി നിങ്ങളുടെ കൗമാരത്തിന്റെ അവസാനത്തിലോ 20 കളുടെ തുടക്കത്തിലോ ആണ് വരുന്നത്. ഇത് 100 ൽ ഒരാൾക്ക് മാത്രം വരുന്ന രോഗമാണ് എന്നാണ് ഗവേഷകർ പറയുന്നത്. ജനിതകവും ജൈവശാസ്ത്രപരവുമായ പാരിസ്ഥിതികവുമായ ഘടകങ്ങളുടെ സംയോജനമാണ് ഈ രോഗാവസ്ഥയ്ക്ക് കാരണം. അവഗണന അല്ലെങ്കിൽ ആഘാതം പോലെയുള്ള ബാല്യകാല അനുഭവങ്ങളും ഈ രോഗത്തിന് കാരണമാവുന്നു.
ഈ രോഗമുള്ളവർക്ക് തനിക്ക് ഈ രോഗം ഉണ്ടെന്ന് തിരിച്ചറിയാൻ സാധിക്കില്ല. ഇനി തിരിച്ചറിഞ്ഞാൽ തന്നെ ചികിത്സയെ എതിർക്കുകയും ചെയ്യുന്നു. ഇതിനായി മാനസികാരോഗ്യ ഫ്രൊഫഷണലിന്റെ സമഗ്രമായ വിലയിരുത്തൽ വളരെ ആവശ്യമാണ്.
ഈ രോഗമുള്ളവരുടെ ലക്ഷണങ്ങൾ
*അവർക്ക് ശ്രദ്ധ കിട്ടുന്നില്ലെന്ന് അറിയുമ്പോൾ വിഷാദം അനുഭവപ്പെടുക.
*അതിവേഗത്തിൽ ഭാവങ്ങൾ മാറി മറയുക
*പൊതുസ്ഥലത്ത് സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും ലജ്ജിപ്പിക്കുന്ന രീതിയിൽ നാടകീയവും വൈകാരികമായി പെരുമാറുക
* ശാരീരിക രൂപത്തെക്കുറിച്ച് അമിതമായി ശ്രദ്ധ പുലർത്തുക
*വ്യത്യസ്ത രീതിയിലുള്ള വസ്ത്രങ്ങൾ ധരിച്ചോ അല്ലെങ്കിൽ അവ്യക്തമായ വസ്ത്രങ്ങൾ ധരിച്ചോ ശ്രദ്ധ ആകർഷിക്കാൻ ശ്രമിക്കുക
*നാടകീയമായി സംസാരിക്കുകയും ശക്തമായ അഭിപ്രായങ്ങൾ പ്രകടിപ്പിക്കുകയും ചെയ്യുക
*മറ്റുള്ളവരുമായുള്ള അവരുടെ ബന്ധം കൂടുതൽ അടുത്താണെന്ന് ചിന്തിക്കുക
*വെറുതെ ഇരുന്ന് ബോറടിക്കുകയോ നിരാശപ്പെടുകയോ ചെയ്യുക.
Discussion about this post