ജെറുസലേം: ഹമാസിനെതിരായ പോരാട്ടത്തിൽ നിന്നും തന്നെ ഒന്നിനും പിന്തിരിപ്പിക്കാൻ കഴിയില്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഈ യുദ്ധത്തിൽ ഇസ്രായേൽ തന്നെ ജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. വസതിയ്ക്ക് നേരെയുണ്ടായ ഡ്രാൺ ആക്രമണത്തിന് പിന്നാലെ പുറത്തുവിട്ട വീഡിയോയിലൂടെ ആയിരുന്നു നെതന്യാഹുവിന്റെ പ്രതികരണം.
രണ്ട് ദിവസങ്ങൾക്ക് മുൻപ് ഹമാസിന്റെ കൂട്ടക്കൊലയാളിയായ യഹിയ സിൻവാറിനെ ഞങ്ങൾ തീർത്തു. ഇക്കാര്യം എല്ലാവർക്കും അറിയാം. നേരത്തെ പറഞ്ഞത് പോലെ നാം നിലനിൽപ്പിനായുള്ള പോരാട്ടത്തിലാണ്. അവസാനം വരെ ഈ പോരാട്ടം തുടരും. നമ്മുടെ പുരുഷന്മാരുടെ തലയറുത്ത, നമ്മുടെ സ്ത്രീകളെ ബലാത്സംഗം ചെയ്ത, നമ്മുടെ കുഞ്ഞുങ്ങളെ ജീവനോടെ ചുട്ടുകൊന്ന ഭീകരരുടെ ബുദ്ധി കേന്ദ്രം ആണ് സിൻവാർ. നമ്മൾ അവനെ തീർത്തു. വരും ദിവസങ്ങളിലും ഈ യുദ്ധം തുടരും. ഒന്നിനും ഈ പോരാട്ടത്തിൽ നിന്നും തങ്ങളെ പിൻതിരിപ്പിക്കാൻ കഴിയില്ല. ഈ പോരാട്ടം തങ്ങൾ ജയിക്കും എന്നും നെതന്യാഹു വ്യക്തമാക്കി.
ഇസ്രായേൽ സേനയെ ഓർത്ത് ഞാ്ൻ അഭിമാനിക്കുന്നു. നമ്മുടെ കമാൻഡോകളെ ഓർത്ത് അഭിമാനിക്കുന്നു. നിങ്ങളെ ഓർത്ത്, ഇസ്രായേലിലെ ജനങ്ങളെ ഓർത്ത് അഭിമാനിക്കുന്നുവെന്നും നെതന്യാഹു കൂട്ടിച്ചേർത്തു. ഇംഗ്ലീഷ്, ഹീബ്രു ഭാഷയിൽ ആയിരുന്നു അദ്ദേഹം വീഡിയോ സന്ദേശം പങ്കുവച്ചത്.
Discussion about this post