എറണാകുളം: ഇസ്രായേൽ വ്യോമാക്രമണത്തിൽ വധിച്ച് ഹമാസ് ഭീകര നേതാവ് യഹിയ സിൻവാറിനായി മയ്യിത്ത് നമസ്‌കാരം സംഘടിപ്പിച്ച് മുസ്ലീം സംഘടന. ജമാഅത്തെ ഇസ്ലാമിയാണ് ഭീകരനായ യഹിയ സിൻവാറിനെ രക്തസാക്ഷിയായി കണ്ട് പ്രാർത്ഥ സംഘടിപ്പിച്ചത്. ഇന്നലെയായിരുന്നു സംഭവം.
എറണാകുളത്തായിരുന്നു പരിപാടിയെന്നാണ് വിവരം. സംഘടനയിലെ പ്രവർത്തകർ സംഘടിപ്പിച്ച പരിപാടിയ്ക്ക് ജമാഅത്തെ ഇസ്ലാമി കേരള അസിസ്റ്റന്റ് സെക്രട്ടറി സമദ് കുന്നക്കാവ് നേതൃത്വം നൽകി. 100 ഓളം ആളുകൾ പരിപാടിയിൽ പങ്കെടുത്തു. ഇതിന്റെ ചിത്രങ്ങൾ സംഘടന സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. കൊടും ഭീകരനായ യഹിയ സിൻവാറിനെ ശഹീദ് ( ധീര രക്തസാക്ഷി) എന്നാണ് സംഘടന വിശേഷിപ്പിക്കുന്നത്.
ജമാഅത്തെ ഇസ്ലാമിയ്ക്ക് പുറമേ ഇവരുടെ വിദ്യാർത്ഥി സംഘടനയായ സ്റ്റുഡന്റ് ഇസ്ലാമിക് ഓർഗനൈസേഷൻ ഓഫ് ഇന്ത്യയും വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ആലുവയിലെ ഹിറാ കോംപ്ലക്‌സിൽ എസ്‌ഐഒ സംഘടിപ്പിച്ച പ്രാർത്ഥനാ ചടങ്ങിൽ നിരവധി പേരാണ് പങ്കെടുത്തത്. നേതാക്കളായ ശിഹാബ് പൂക്കോട്ടൂർ, ജമാൽ പാനായിക്കുളം എന്നിവരാണ് പ്രാർത്ഥനകൾക്ക് നേതൃത്വം നൽകിയത്. ഇതിന് ശേഷം മാർച്ചും സംഘടിപ്പിച്ചിരുന്നു.
കഴിഞ്ഞ ദിവസമാണ് വ്യോമാക്രമണത്തിൽ യഹിയ കൊല്ലപ്പെട്ടത്. ഇതിന് പിന്നാലെ ഇസ്രായേലിനെ അധിക്ഷേപിച്ചും വിമർശിച്ചും ഇസ്ലാമിക സംഘടനകളുടെ നേതാക്കൾ രംഗത്ത് വരികയായിരുന്നു. ആയിരക്കണക്കിന് സാധുക്കളെ കൂട്ടക്കുരിതിയ്ക്ക് ഇരയാക്കിയ ഭീകര നേതാവിനെയാണ് ഇസ്ലാമിക സംഘടനകൾ രക്തസാക്ഷികളായി കണ്ട് ആരാധിക്കുന്നത് എന്നതാണ് ശ്രദ്ധേയം.
Discussion about this post