സൺ ടാൻ അടിച്ച് മുഖമാകെ പോയിരിക്കുകയാണോ…. ? അമിതമായി വെയിൽ കൊള്ളുന്നത് കൊണ്ടാണ് സൺ ടാൻ ഏൽക്കുന്നത്. ആരോഗ്യ വിദഗ്ധർ പറയുന്നത് വീട്ടിൽ ഇരിക്കുമ്പോൾ വരെ സൺ സ്‌ക്രീം പുരട്ടണം എന്നാണ് . സൺ ടാൻ അടിച്ചിടത്തോളം അവിടെ ഇരിക്കട്ടേ… സൺ ടാൻ അടിച്ചത് മാറാൻ അടിപൊളി ഫെയ്‌സ് പാക്ക് പരീക്ഷിച്ചു നോക്കിയാലോ . അതും കുറച്ച് ചേരുവകൾ ഉപയോഗിച്ച് .
മുട്ടയുടെ വെള്ള , തേൻ , കാപ്പിപൊടി മഞ്ഞൾ പൊടി . ഇത്രേം സാധാനങ്ങൾ മാത്രം മതി പാക്ക് ഉണ്ടാക്കാനായി. ഇവയുടെ ഉപയോഗങ്ങൾ എന്തെല്ലാമെന്ന് അറിയാം
മുട്ടയുടെ വെള്ള
പ്രായമാകുന്നതിന്റെ എല്ലാ ലക്ഷണങ്ങലെയും ഇല്ലാതാക്കൻ സഹായിക്കുന്നതാണ് മുട്ടയുടെ വെളള. കരിവാളിപ്പ് മാറ്റി ചർമ്മത്തെ നല്ല മൃദുവും തിളക്കവുമുള്ളതാക്കാനും മുട്ടയുടെ വെള്ള സഹായിക്കുന്നു.
തേൻ
ചർമ്മം തിളങ്ങാൻ ഏറെ നല്ലതാണ് തേൻ . ആന്റി ബാക്ടീരിയൽ ഗുണങ്ങൾ ഇതിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ചർമ്മത്തെ നന്നായി മോയ്ചറൈസ് ചെയ്യാനും അതുപോലെ ആവശ്യത്തിന് ജലാംശം നൽകാനും തേൻ സഹായിക്കാറുണ്ട്.
കാപ്പിപൊടി
ചർമ്മ സംരക്ഷണത്തിൽ ഏറെ നല്ലതാണ് കാപ്പിപൊടി. ഇതിൽ ആന്റി ഏജിംഗ് ഘടകങ്ങൾ ചർമ്മത്തിലെ പാടുകളുടെ വരകളുമൊക്കെ മാറ്റാൻ ഏറെ നല്ലതാണ്. കൂടാതെ മുഖത്തെ കരിവാളിപ്പ് മാറ്റാൻ അടിപൊളിയാണ്.
മഞ്ഞൾപ്പൊടി
മഞ്ഞൾപ്പൊടിയിൽ അടങ്ങിയിരിക്കുന്നതാണ് കുർക്കുമിൻ. ഇത് ചർമ്മത്തിന് ഏറെ നല്ലതാണ്. മഞ്ഞളിന് മഞ്ഞനിറം നൽകുന്ന വസ്തുവാണ് കുർക്കുമിൻ. ഇവ മുഖത്ത് തേയ്ക്കുന്നതിലൂടെ മുഖത്ത് കരിവാളിപ്പ് കുറയ്ക്കാനും മുഖത്ത് ഉണ്ടാകുന്ന പല പ്രശ്‌നങ്ങൾക്ക് പരിഹാരിയാണ് മഞ്ഞൾ.
പാക്ക് തയ്യാറാക്കുന്ന വിധം
ആദ്യം ഒരു മുട്ടയുടെ വെള്ള എടുക്കുക. ഇതിലേക്ക് കാപ്പിപൊടിയും അൽപ്പം തേനും മഞ്ഞളും ചേർത്ത് യോജിപ്പിക്കുക. ഇനി ഈ മാസ്‌കിൽ നിന്ന് കുറച്ച് മുഖത്ത് എടുത്ത് തേച്ച് പിടിപ്പിക്കാം അതിന് ശേഷം ടിഷ്യൂ പേപ്പർ ഉപയോഗിച്ച് മുഖം കവർ ചെയ്യുക. അത് കഴിഞ്ഞ് ബാക്കിയുള്ള പായ്ക്ക് കൂടി അതിന്റെ മുകളിലേക്ക് തേച്ച് പിടിപ്പിച്ച് മാസ്‌ക് പോലെ വയ്ക്കാം. മാസ്‌ക് നന്നായി ഉണങ്ങിയ ശേഷം ഈ ടിഷ്യു പതുക്ക് പീൽ ഓഫ് ചെയ്ത് കളയാവുന്നതാണ്. 15 മുതൽ 20 മിനിറ്റ് ആകുമ്പോഴേക്കും മുഖത്ത് മാസ്‌ക് നന്നായി ഉണങ്ങിയുട്ടുണ്ടാവും. പായ്ക്കിടുന്നതിന് മുൻപ് പാച്ച് ടെസ്റ്റ് ചെയ്യാൻ മറക്കരുത്.
Discussion about this post