ന്യൂഡൽഹി: 2019-ൽ രാമജന്മഭൂമി വിഷയം സുപ്രീം കോടതിയുടെ മുന്നിലെത്തിയപ്പോൾ അതിനൊരു പരിഹാരം കണ്ടെത്തി തരണമെന്ന് താൻ ഭഗവാനോട് തീവ്രമായി പ്രാർത്ഥിച്ചതായി നിലവിലെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ഞായറാഴ്ച പറഞ്ഞു. ഒരാൾക്ക് വിശ്വാസമുണ്ടെങ്കിൽ ദൈവം എപ്പോഴും ഒരു വഴി കണ്ടെത്തുമെന്ന് ഖേഡ് താലൂക്കിലെ കൻഹെർസർ ഗ്രാമത്തിൽ ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു.
പതിറ്റാണ്ടുകൾ പഴക്കമുള്ള അയോധ്യ രാമ ജന്മഭൂമി വിഷയം പരിഹരിച്ച അഞ്ചംഗ ബെഞ്ചിൽ ജസ്റ്റിസ് ചന്ദ്രചൂഡ് അംഗമായിരുന്നു. മൂന്ന് മാസത്തേക്കുള്ള തീരുമാനത്തിനായി വിഷയം തൻ്റെ മുന്നിലുണ്ടായിരുന്നുവെന്നും താൻ ദൈവമുമ്പാകെ ഇരുന്നു പ്രശ്നത്തിന് പരിഹാരം തേടിയെന്നും അദ്ദേഹം പറഞ്ഞു.
ചിലപ്പോൾ വിധി പറയാനുള്ള ചില കേസുകളിൽ നമുക്ക് ഒരു പരിഹാരത്തിലെത്താൻ സാധിക്കാറില്ല. അങ്ങനെ മൂന്ന് മാസമായി എൻ്റെ മുന്നിലുണ്ടായിരുന്ന കേസ് ആയിരിന്നു അയോധ്യ രാമജന്മഭൂമി വിഷയം.താൻ പതിവായി പ്രാർത്ഥിക്കാറുണ്ട് “എന്നെ വിശ്വസിക്കൂ, നിങ്ങൾക്ക് അചഞ്ചലമായ ഭക്തിയുണ്ടെങ്കിൽ , ദൈവം എല്ലായ്പ്പോഴും നിങ്ങൾക്ക് വേണ്ടി ഒരു വഴി കണ്ടെത്തും” ചീഫ് ജസ്റ്റിസ് പറഞ്ഞു.
2019 നവംബറിൽ അന്നത്തെ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള സുപ്രീം കോടതി ബെഞ്ച് രാമജന്മഭൂമി ഹിന്ദുക്കൾക്ക് നൽകാൻ തീരുമാനിക്കുകയായിരുന്നു.എന്നാൽ അതോടൊപ്പം തന്നെ അയോധ്യയിൽ അഞ്ചേക്കർ സ്ഥലത്ത് പള്ളി നിർമ്മിക്കണമെന്നും ബെഞ്ച് വിധിച്ചു.
Discussion about this post