കൊച്ചി: വ്യാജ വിസയില്‍ ഗള്‍ഫിലെ സെക്സ് റാക്കറ്റിലേക്കു പെണ്‍കുട്ടികളെ കയറ്റി അയച്ച കേസില്‍ പിടിയിലായ ട്രാവല്‍സ് ഉടമ നുറൂദ്ദിന് ഇത്തരത്തില്‍ നിരവധി പെണ്‍കുട്ടികളെ കടത്തിയതായി പോലിസിന് വിവരം ലഭിച്ചു. വ്യാജ വിസ ഉണ്ടാക്കിയാണ് നുറൂദ്ദീന്‍ പെണ്‍കുട്ടികളെ ഗള്‍ഫിലേക്ക് കടത്തിയിരുന്നത്. നഴ്സിംഗ് ജോലിക്കെന്നു പറഞ്ഞായിരുന്നു പെണ്‍കുട്ടികളെ കടത്തിയിരുന്നത്. ഒളിവിലായിരുന്ന അല്ഹാരിയന് ട്രാവല്‍സ് ഉടമ നുറൂദ്ദീന്‍ കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. എറണാകുളം ജില്ലയിലെ കുന്നത്തുനാട് വളയന്‍ചിറങ്ങര എത്തില് വീട്ടില്‍ നൂറുദീനെ (42)യാണ് എറണാകുളം സൗത്ത് പോലീസ് അറസ്റ്റ് ചെയ്തത്. അല്ഹരാമിയന് എന്ന പേരില്‍ നടത്തിയിരുന്ന ട്രാവല്‍ ഏജന്‍സിയുടെ മറവിലായിരുന്നു തട്ടിപ്പ നടത്തിയിരുന്നത്്. 2008 ലാണു കേസിനാസ്പദമായ സംഭവം.
കേസിലെ മറ്റൊരു പ്രധാന പ്രതിയായ സൈനുദ്ദീന്‍ ജാമ്യത്തിലിറങ്ങിയതിനു ശേഷം ഒളിവിലാണെന്നാണ് പോലിസ് റിപ്പോര്‍ട്ട്.
ഇയാള്‍ വിദേശത്തേക്കു കടന്നെന്നും സൂചനയുണ്ട്.
കുവൈത്തിലെ സെക്സ് റാക്കറ്റിന്റെ പിടിയില്‍നിന്നും രക്ഷപ്പെട്ട തിരുവല്ല സ്വദേശിനിയായ യുവതി നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ എറണാകുളം ടൗണ്‍ സൗത്ത് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. അന്വേഷണത്തില്‍ കാര്യമായ പുരോഗതി ഇല്ലാത്തതിനെ തുടര്‍ന്ന് കേസില്‍ കോടതി ഇടപെട്ടിരുന്നു. പിന്നീട് കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് പോലിസ് അന്വേഷണം ശക്തമാക്കുകയായിരുന്നു. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടതായാണ് പോലിസിന്റെ നിഗമനം. അറസ്ററിലായ നൂറുദ്ദിന്റെ പിന്നിലുള്ള കണ്ണികളെപ്പറ്റി കൂടുതല്‍ അന്വേഷണം നടത്തുമെന്നു പോലീസ് അറിയിച്ചു.
സൗത്ത് സ്റ്റേഷന് എസ്.ഐ: വി. ഗോപകുമാറിന്റെ നേതൃത്വത്തില്‍ പോലീസ് ഉദ്യോഗസ്ഥരായ അനസ്, റോബര്‍ട്ട്, അനീഷ് എന്നിവരടങ്ങുന്ന സംഘമാണു പ്രതിയെ പിടികൂടിയത്.
Discussion about this post