മുംബൈ : ബോളിവുഡ് നിർമാതാവ് ഏക്താ കപൂറിനെതിരെ പോക്‌സോ കേസ്. പ്രായപൂർത്തിയാകാത്ത കുട്ടികളെ ഉൾപ്പെടുത്തി അശ്ലീല രംഗങ്ങൾ ചിത്രീകരിച്ചെന്ന പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.
ഗാൻഡി ബാത്’ സീരീസിനെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. ഒടിടി പ്ലാറ്റ്‌ഫോമായ എഎൽടി ബാലാജിയിലാണ് സീരീസ് സംപ്രേഷണം ചെയ്തിരിക്കുന്നത്. കോടതി നിർദേശത്തെ തുടർന്ന് എക്തയുടെ അമ്മ ശോഭയ്‌ക്കെതിരെയും കേസെടുത്തിട്ടുണ്ട്.
വിവാദമായ ഈ വെബ് സീരീസിന്റെ ഇതുവരെ 6 സീസണുകളാണ് പുറത്തിറങ്ങിയിരിക്കുന്നത്. ഈ സീരീസ് നിരോധിക്കണമെന്ന് നിരവധി തവണ ആവശ്യം ഉയർന്നിരുന്നു. ഗാന്ഡി ബാത്’ എന്ന വെബ് സീരീസിന്റെ ഒരു എപ്പിസോഡിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ കാണിച്ചതിനാണ് ഏകതാ കപൂറും അമ്മ ശോഭ കപൂറുനും എതിരെ കേസ് എടുത്തിരിക്കുന്നത്.
മാസ്‌ക് ചെയ്യാതെ സിഗരറ്റിന്റെയും മദ്യപാനത്തിന്റെയും ദൃശ്യങ്ങൾ കാണിച്ചതായും പരാതിക്കാരൻ ആരോപിച്ചു. നിലവിൽ ചൈൽഡ് പ്രൊട്ടക്ഷൻ ആക്ട് സെക്ഷൻ 13, പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതിന്റെ സെക്ഷൻ 15, ഇൻഫർമേഷൻ ടെക്നോളജി ആക്ട്, 2000 – 67 (എ), ബിഎൻഎസ് സെക്ഷൻ 295 (എ) തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
Discussion about this post