കോഴിക്കോട്: ഉള്ള്യേരിയെ വിറപ്പിച്ച് തെരുവായ ആക്രമണം. ഇന്നലെ ഉണ്ടായ ആക്രമണത്തിൽ 12 പേർക്ക് സാരമായി പരിക്കേറ്റു. ഇതിൽ ഒരാളുടെ ആരോഗ്യനില ഗുരുതരമാണ്.
മനാത്താനതത് മീത്തൽ സ്വദേശി സുജീഷിനാണ് സാരമായി പരിക്കേറ്റത്. അദ്ദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നുണ്ട്. മറ്റുള്ളവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.
ബസ് കാത്തുനിൽക്കുന്ന വിദ്യാർഥികൾക്ക് നേരെയും തെരുവ് നായ പാഞ്ഞടുത്തു. എന്നാൽ ഇവർ ഓടി രക്ഷപ്പെടുകയായിരുന്നു. രണ്ട് വളർത്തു നായ്ക്കളെയും തെരുവ് നായ ആക്രമിച്ചിട്ടുണ്ട്. മീത്തൽ സ്വദേശി ഭാസ്കരൻ, കേവർകണ്ടി സ്വദേശി സുന്ദരൻ എന്നിവരുടെ വളർത്ത് നായയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ഇരു നായ്ക്കളെയും വീട്ടുവളപ്പിൽ കെട്ടിയിട്ടിരിക്കുകയായിരുന്നു. ഇന്നലെ രാത്രിയാണ് നായ്ക്കളെ പട്ടി ആക്രമിച്ചത്.
Discussion about this post