വെള്ള വസ്ത്രം ധരിക്കാൻ എല്ലാവർക്കും ഇഷ്ടമാണ്. തുണിക്കടയിൽ പോകുമ്പോൾ ഭൂരിഭാഗം പേരുടെയും കണ്ണിൽ ഉടക്കുന്ന നിറമാണ് വെള്ള. എന്നാൽ അതിവേഗം കറയും ചളിയും പിടിയ്ക്കും എന്നതിനാൽ മിക്കപ്പോഴും നമ്മുടെ വെള്ള നിറത്തിലുള്ള ഇഷ്ട വസ്ത്രം മാറ്റി വയ്‌ക്കേണ്ടതായി വരും. ഇനി വപ്പോഴും മാത്രം ധരിക്കാമെന്ന് കരുതി അലമാരയിൽ തന്നെ സൂക്ഷിച്ചാലോ?. അതും പ്രശ്‌നമാണ്. കാരണം ദീർഘനാൾ ഇരിക്കുമ്പോൾ വെള്ളവസ്ത്രത്തിൽ മഞ്ഞ നിറത്തിലുള്ള പാടുകൾ വന്നുതുടങ്ങും.
വെള്ള വസ്ത്രങ്ങൾ അലക്കുമ്പോൾ പ്രത്യേകം ശ്രദ്ധ വേണം. കാരണം നിറം ഇളകുന്ന മറ്റ് വസ്ത്രങ്ങൾക്കൊപ്പമാണ് വെള്ള വസ്ത്രം കഴുകുന്നത് എങ്കിൽ വെള്ള വസ്ത്രം ചിലപ്പോൾ മഞ്ഞയോ ചുവപ്പോ ആകും. ഇത്തരത്തിൽ വെള്ള ഷർട്ടിലോ ചുരിദാറിലോ മറ്റ് നിറം പടർന്നതിനെ തുടർന്ന് പലരും ഇത് ഇടാതെ അലമാരയിൽ മാറ്റിവച്ചിരിക്കും. എന്നാൽ ഇനി അത് പുറത്തെടുത്തോളു. വെള്ള വസ്ത്രത്തിൽ പിടിച്ച ചായം അകറ്റാൻ ഉഗ്രൻ വഴിയുണ്ട്.
പേസ്റ്റ്, സോപ്പുപൊടി, സോഡാപൊടി, കുക്കർ , കഞ്ഞിവെള്ളം എന്നിവയാണ് ഇതിനായി വേണ്ടത്. ആദ്യം പേസ്റ്റ് ഉപയോഗിച്ച് ഡ്രസിലെ നിറം പടർന്ന ഭാഗങ്ങളിൽ നന്നായി തേച്ച് പിടിപ്പിയ്ക്കാം. ശേഷം അൽപ്പം വെള്ളം നനച്ച് പേസ്റ്റ് എല്ലാവശത്തും പടരുന്നത് പോലെ ഒന്ന് തേച്ച് കൊടുക്കാം. ഇതിന് ശേഷം കുക്കറിൽ വസ്ത്രം മുങ്ങാൻ പാകത്തിന് കഞ്ഞിവെള്ളം എടുക്കുക. ഇതിലേയ്ക്ക് ഒരു സ്പൂൺ സോപ്പ് പൊടി, ഒരു സ്പൂൺ സോഡാ പൊടി എന്നിവ ചേർത്ത് ഇളക്കുക. ശേഷം വസ്ത്രം ഇടാൻ.
കുക്കർ അടച്ച ശേഷം ഇത് തീയിൽ വച്ച് തിളപ്പിക്കുക. രണ്ട് വിസിൽ വന്ന് കഴിഞ്ഞാൽ തീ ഓഫാക്കി വസ്ത്രം എടുക്കാം. നിറമെല്ലാം കഞ്ഞിവെള്ളത്തിൽ പടർന്നതായി കാണാം. ഇനി ഈ വസ്ത്രം എടുത്ത് സാധാരണ വെള്ളത്തിൽ കഴുകാം. നിങ്ങളുടെ വെള്ള വസ്ത്രം തൂവെള്ള വസ്ത്രമായിരിക്കുന്നത് കാണാം.
Discussion about this post