സോഷ്യൽ മീഡിയ ഒരു കുടുംബമായാണ് കണ്ടിരുന്നത്. എന്നാൽ ഇപ്പോൾ ആ കുടുംബത്തോടുള്ള അടുപ്പം നഷ്ടമായിരിക്കുകയാണ്. ഇതിന് പിന്നിലുള്ള കാര്യം വ്യക്തമാക്കിയിരിക്കുകയാണ് അഭിരാമി സുരേഷ്. കുടുംബത്തിന്റെ കൂടെയുള്ള രസകരമായൊരു വീഡിയോയിലൂടെയാണ് അഭിരാമി പങ്കുവച്ചിരിക്കുന്നത്.
‘അധികം വ്ളോഗർമാർ ഇല്ലാതിരുന്ന കാലത്താണ് ഞങ്ങൾ വ്ളോഗിംഗ് ആരംഭിക്കുന്നത്. ഞങ്ങളുടെ നല്ലതും പ്രയാസമേറിയതുമായ നിമിഷങ്ങൾ നിങ്ങളുമായി പങ്കുവെക്കുന്നതും വീഡിയോ ഒരുക്കുന്നതുമെല്ലാം ഞങ്ങൾ ഏറെ ഇഷ്ടപ്പെട്ടിരുന്നു. കാരണം, നിങ്ങൾ എന്നും ഞങ്ങളുടെ കുടുംബത്തെ പോലെയാണ്. എജി കുടുംബം എന്ന് നമ്മൾ വിളിക്കുന്നൊരു ലോകം തന്നെ നമ്മൾ സൃഷ്ടിച്ചെടുത്തു. അതിനിടയൽ ജീവിത സാഹചര്യങ്ങൾ കൊണ്ട എല്ലാവരും പല വഴിക്കായി. പക്ഷെ ഇപ്പോൾ ഞങ്ങൾ ഒരുമിച്ച് തിരികെ വന്നിരിക്കുകയാണ്. ഞങ്ങളുടെ പ്രിയപ്പെട്ട ഓൺലൈൻ കുടുംബവുമായി വീണ്ടും അടുക്കാനും നഷ്ടപ്പെട്ട ആ ബന്ധം പുനർസൃഷ്ടിക്കാനും. ഒരുമിച്ച് വളരാം, ഒരുമിച്ച് തിളങ്ങാം. ലൈല സുരേഷ്, പാപ്പു, അമൃത സുരേഷ്, അഭിരാമി സുരേഷ് എന്ന ഞങ്ങളൊരുമിച്ച് നിങ്ങൾക്കുള്ള സ്നേഹം അറിയിക്കുന്നുവെന്നും താരം പറയുന്നു. നിരവധി പേരാണ് അഭിരാമിയ്ക്കും കുടുംബത്തിനും പിന്തുണയുമായി എത്തുന്നത്.
എന്നാൽ ഇതിന് താഴെ നിരവധി കമന്റുകളാണ് വരുന്നത്. പിന്തുണയുമായും എതിർത്തും. ഇതിൽ ഒരു കമന്റിന് താരം മറുപടി നൽകിയതാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്. ഭ്രാന്തന്മാരൊക്കെ ഇറങ്ങിയിട്ടുണ്ട് അഭി, കോടികളുടെ കണക്കും പറഞ്ഞ്. നമ്മളില്ലേ എന്നായിരുന്നു ഒരു കമന്റ്. ഓണക്കോടി പോലും വാങ്ങിക്കൊടുക്കാതെ സ്നേഹം വാഴത്തിപ്പാടുന്ന ടീംസ് ആണ് എന്നാണ് ഇതിന് അഭിരാമി നൽകിയ മറുപടി. പിന്നാലെ നിരവധി പേരാണ് പിന്തുണയുമായി ഇതിന് എത്തിയത്.
‘നമ്മുടെ ശരികൾക്കൊപ്പം ജീവിക്കുക, ആഹാ അഭിക്ക് ബോധം വന്നല്ലോ.. അങ്ങനെ മറ്റുള്ളവർ പറയുന്നതോ ചെയ്യുന്നതോ നോക്കാതെ നമ്മൾ എന്തിനാണോ ജീവിക്കുന്നത് ഇങ്ങനെ നീളുന്നു പ്രതികണങ്ങൾ.
Discussion about this post