തിരുവനന്തപുരം: എ ഡി എം ആത്മഹത്യ ചെയ്ത കേസിൽ സർക്കാർ പ്രതിയെ സംരക്ഷിക്കാനാണ് ശ്രമിക്കുന്നതെന്ന ആരോപണവുമായി ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. എന്തു കൊണ്ടാണ് ദിവ്യയെ അറസ്റ്റ് ചെയ്യാത്തത്. ഇത്രയും വിഷയങ്ങൾ ഉണ്ടായിട്ടും പോലീസിന്റെ കണ്ണുവെട്ടിച്ച് ആരാണ് ദിവ്യയെ ഒളിവിൽ പോകാൻ സഹായിച്ചത് . എ ഡി എം ആത്മഹത്യ ചെയ്ത കേസിൽ ഒരു നടപടിയും എടുക്കാൻ സർക്കാർ ആഗ്രഹിക്കുന്നില്ല. ഇതൊക്കെ കാണിക്കുന്നത് ദിവ്യയെ സംരക്ഷിക്കില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ആത്മാർത്ഥതയില്ലാത്തതാണെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
പോലീസ് എന്തുകൊണ്ടാണ് ദിവ്യകകെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാത്തത് എന്നും കെ സുരേന്ദ്രൻ തുറന്നടിച്ചു . ദിവ്യ ജാമ്യമില്ലാ കേസിൽ പ്രതി ചേർക്കപ്പെട്ടിട്ട് ഏതാണ്ട് ഒരാഴ്ചയോളമായി. ബാക്കിയുള്ള മുഴുവൻ പേരെയും ചോദ്യം ചെയ്തു. ദിവ്യയെ നിയമത്തിന് മുന്നിൽ കൊണ്ടു വരാൻ സർക്കാർ ആഗ്രഹിക്കുന്നില്ല. മുഖ്യമന്തിയുടെ ഈ നടപടി നവീന്‍റെ കുടുംബത്തെ അവഹേളിക്കുന്നതിന് തുല്യമാണ്.അദ്ദേഹം പറഞ്ഞു
അതേസമയം പി.പി ദിവ്യയെ അറസ്റ്റ് ചെയ്യും വരെ സമരം തുടരുമെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേർത്തു.
Discussion about this post