രാജ്യത്ത് വിവാഹം കഴിക്കാൻ സ്ത്രീകളെ കിട്ടാത്ത പുരുഷന്മാർ തങ്ങൾക്ക് അനുയോജ്യരായ പങ്കാളികളെ കണ്ടെത്താൻ വിദേശവനിതകളെ ആശ്രയിക്കണമെന്ന ചൈനയിലെ ഒരു പ്രശസ്ത സർവകലാശാലയിലെ പ്രൊഫസറുടെ പ്രസ്താവനയിൽ വിവാദം കടുക്കുന്നു. വിവാഹിതരാവാതെ
അവശേഷിക്കുന്ന 35 ദശലക്ഷം പുരുഷന്മാർ നേരിടുന്ന ഈ പ്രതിസന്ധി പരിഹരിക്കാനായി അന്താരാഷ്ട്ര വിവാഹങ്ങൾ പ്രോത്സാഹിപ്പിക്കണമെന്നാണ് പ്രൊഫസറുടെ നിർദേശം.
സ്ത്രീകളേക്കാൾ 34.9 ദശലക്ഷം അധികമാണ് പുരുഷന്മാരുടെ എണ്ണമെന്ന് 2020-ലെ ചൈനയിലെ ഏഴാമത്തെ ദേശീയ ജനസംഖ്യാ സെൻസസ് പറയുന്നു. രാജ്യത്ത് നിലനിന്നിരുന്ന ഒറ്റക്കുട്ടി നയത്തിന്റെ പരിണിതഫലമായാണ് ജനസംഖ്യാപരമായ വെല്ലുവിളി ഉടലെടുത്തത് എന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഉയർന്ന ‘വധുവില’യും (വിവാഹം കഴിക്കുമ്പോൾ വധുവിന് വരൻ നൽകേണ്ടി വരുന്ന പണം) പരമ്പരാഗത വിവാഹത്തിനുള്ള അംഗീകാരം കുറയുന്നതുമാണ് ഗ്രാമീണ തലത്തിൽ വരെയുള്ള പുരുഷന്മാർ നേരിടുന്ന പ്രശ്‌നം.
ഷിയാമെൻ യൂണിവേഴ്‌സിറ്റിയിലെ സ്‌കൂൾ ഓഫ് ഇക്കണോമിക്‌സിലെ അസോസിയേറ്റ് പ്രൊഫസറായ ഡിംഗ് ചാങ്‌ഫെയാണ് അന്താരാഷ്ട്ര വിവാഹങ്ങളെ പ്രോത്സാഹിപ്പിക്കണമെന്ന അഭിപ്രായം സാമൂഹിക മാധ്യമങ്ങളിൽ കുറിച്ചത്. റഷ്യ, കംബോഡിയ, വിയറ്റ്‌നാം, പാകിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള സ്ത്രീകളെ വിവാഹം കഴിക്കുന്നത് ചൈനയിലെ പുരുഷന്മാർക്ക് പരിഗണിക്കാമെന്നായിരുന്നു അദ്ദേഹത്തിശന്റ നിർദേശം.
ഇയാളുടെ പരാമർശം വൈറാലയതോടെ, വലിയ വിവാദത്തിലേക്കാണ് എത്തിയിരിക്കുന്നത്. പല പുരുഷന്മാരും ഇതിൽ യോജിപ്പ് രപകടിപ്പിച്ചിരുന്നുവെങ്കിലും സ്ത്രീകൾ ഇദ്ദേഹത്തെ വിമറശിച്ചുകൊണ്ടാണ് അഭിപ്രായം രേഖപ്പെടുത്തിയത്. വിദേശ യുവതികളെ വിവാഹം കഴിക്കാനായി രാജ്യത്തേക്ക് ‘ഇറക്കുമതി’ ചെയ്യുന്നത് മനുഷ്യക്കടത്തിന് സമാനമാണെന്ന് സ്ത്രീകൾ പറയുന്നു.
Discussion about this post