ദോഹ : ഇനി വിമാനയാത്രയ്ക്കിടയിലും സൗജന്യ ഇന്റർനെറ്റ് ആസ്വദിക്കാം. ഈ കിടിലൻ ഓഫർ നൽകുന്നത് ഖത്തർ എയർവേയ്സ് ആണ്. ലോകത്ത് തന്നെ ആദ്യമായാണ് സ്റ്റാർ ലിങ്ക് ഇന്റർനെറ്റ് സൗകര്യം സജ്ജീകരിച്ച് സൗജന്യ ഇന്റർനെറ്റ് സേവനം നൽകുന്ന വിമാനയാത്ര നടപ്പിലാക്കിയിട്ടുള്ളത്.
സ്റ്റാർലിങ്ക് ഘടിപ്പിച്ച ബോയിംഗ് 777 വിമാനമാണ് ഖത്തർ എയർവേയ്സ് ഇതിനായി ഒരുക്കിയിട്ടുള്ളത്. ഇന്ന് ദോഹയിൽ നിന്ന് ലണ്ടനിലേക്കാണ് ഇത്തരത്തിലുള്ള ആദ്യ വിമാനയാത്ര നടന്നത്. യാത്രക്കാർക്ക് സ്റ്റാർലിങ്ക് അൾട്രാ-ഹൈ-സ്പീഡ്, ലോ-ലേറ്റൻസി ഇൻ്റർനെറ്റ് ആയിരുന്നു ഈ സർവീസിന്റെ വാഗ്ദാനം. ബോർഡിങ് ഗേറ്റ് മുതൽ തന്നെ യാത്രക്കാർക്ക് ഈ സൗജന്യ ഇന്റർനെറ്റ് സേവനം ഉപയോഗിക്കാൻ കഴിയുമായിരുന്നു.
ഇതേ രീതിയിൽ സ്റ്റാർലിങ്ക് ഘടിപ്പിച്ച 12 ബോയിംഗ് 777-300 വിമാനങ്ങൾ ഈ വർഷം അവസാനത്തോടെയായി സർവീസ് ആരംഭിക്കുമെന്നും ഖത്തർ എയർവേയ്സ് വ്യക്തമാക്കിയിട്ടുണ്ട്. 2025ഓടെ ഖത്തർ എയർവേയ്‌സിന്റെ മുഴുവൻ ബോയിംഗ് 777 ഫ്ലീറ്റിലും – എയർബസ് A350 ഫ്ലീറ്റിലും സ്റ്റാർലിങ്ക് അവതരിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
Discussion about this post